ഉത്സവത്തിനിടെ ഉണ്ടായ സംഭവത്തിന്റെ പേരിൽ പൊലീസ് നരനായാട്ടെന്നാണ് സിപിഐഎം ആരോപിക്കുന്നത്
മലപ്പുറം പെരുമ്പടപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. എരമംഗലത്ത് വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമമെന്നാണ് ആക്ഷേപം. ഉത്സവത്തിനിടെ ഉണ്ടായ സംഭവത്തിന്റെ പേരിൽ പൊലീസ് നരനായാട്ടെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
വിദ്യാർഥികളെ വീട്ടിൽ കയറി വലിച്ചിറക്കി കൊണ്ട് പോയി ക്രൂരമായി മർദിച്ചു. പുറത്തും, നെഞ്ചിലും അടിച്ചു പരിക്കേൽപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു. ലാത്തികൊണ്ട് പൊലീസ് പല്ല് അടിച്ചു തകർത്തുവെന്നും മർദനത്തിനിരയായ വിദ്യാർഥികൾ പറയുന്നു. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടാത്തതിലാണ് നടപടി എന്നാണ് ആരോപണം.
ALSO READ: VIDEO | കളിക്കുന്നതിനിടയിൽ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് പുലി! നായകളുടെ ശബ്ദം കേട്ടതോടെ വിരണ്ടോടി
എന്നാൽ വിദ്യാർഥികളെ മർദിച്ചിട്ടില്ലെന്നും രാവിലെ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസ് വിശദീകരണം. ഉത്സവത്തിനിടെ യുവാക്കൾ പൊലീസിനെയാണ് ആക്രമിച്ചതെന്ന് പെരുമ്പടപ്പ് പൊലീസ് പറയുന്നത്.