fbwpx
സ്‌ത്രീകളെ ഒഴിവാക്കി മലയാള സിനിമ ഇല്ല; സ്ത്രീകളുടെ വ്യക്തിത്വം, സ്വാതന്ത്ര്യം എല്ലാം സംരക്ഷിക്കണം: ബിനോയ് വിശ്വം
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Aug, 2024 01:06 PM

ഇപ്പോൾ മലയാള സിനിമയിൽ ഉണ്ടായ സാഹര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് സർക്കാർ മികച്ച അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്

KERALA


സ്ത്രീകളെ ഒഴിവാക്കി മലയാള സിനിമ ഇല്ലെന്നും വ്യക്തിത്വം, സ്വാതന്ത്ര്യം എല്ലാം സംരക്ഷിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. CPI നിലപാട് സ്ത്രീ പക്ഷത്താണ്. അതുകൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഇപ്പോൾ മലയാള സിനിമയിൽ ഉണ്ടായ സാഹര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് സർക്കാർ മികച്ച അന്വേഷണ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. അന്വേഷണ സംഘത്തിൽ നാല് ഉയർന്ന വനിതാ ഉദ്യോഗസ്ഥർമാരുണ്ട്. WCCയെ കുറിച്ച് തികഞ്ഞ അഭിമാനം തോന്നുന്നതായും ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: മുഖം രക്ഷിക്കാന്‍ AMMA; ജനറല്‍ സെക്രട്ടറിയായി നടി വേണമെന്ന് ആവശ്യം, ജഗദീഷിനായും വാദം

മുകേഷിനെതിരായ ആരോപണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന എന്ന മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നിൽക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
മുകേഷ് എം എൽ എ സ്ഥാനത്ത് തുടരണോ എന്ന ചോദ്യത്തിൽ ചർച്ചകൾ കൂടാതെ ഉത്തരം പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺക്ലേവ് നടത്തുന്നതിന് പ്രസ്ഥാനം എതിരല്ല.നവംബർ വരെ നീട്ടണോ എന്നതിൽ വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: 'മനുഷ്യനല്ല, രാക്ഷസനാണ് അയാള്‍' ; സംവിധായകന്‍ തുളസീദാസിനെതിരെ ആരോപണവുമായി നടി ഗീതാ വിജയന്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നാടകീയമായ രംഗങ്ങൾക്കാണ് മലയാള സിനിമ വേദിയാകുന്നത്. ഇന്നലെയും ഇന്നുമായി നിരവധി പേരാണ് അവർ നേരിട്ട അനുഭവങ്ങൾ പുറത്തു പറഞ്ഞത്.  അതേസമയം  മലയാളം സിനിമ അഭിനേതാക്കളുടെ സംഘടന 'അമ്മ'യുടെ തലപ്പത്ത് വന്‍ അഴിച്ചുപണിക്കും നീക്കം നടക്കുകയാണ്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച സിദ്ദീഖിന് പകരം വനിത അംഗത്തെ ജനറല്‍ സെക്രട്ടറി ആക്കാനുള്ള നീക്കം സംഘടനയിലെ ഒരു വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. വൈസ് പ്രസിഡന്‍റായ നടന്‍ ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും ഒരു വിഭാഗം വാദം ഉന്നയിക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെങ്കില്‍ സംഘടനയുടെ ബൈലോയില്‍ കാര്യമായ ഭേദഗതി ആവശ്യമാണ്. ഇതിനായി അടിയന്തര ജനറല്‍ ബോഡി യോഗം ചേരണമെന്ന ആവശ്യവും ശക്തമാണ്.

KERALA
മുണ്ടക്കൈ പുനരധിവാസം: ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല; എല്ലാ ദുരന്തബാധിതരെയും കാണുന്നത് ഒരുപോലെ: കെ. രാജന്‍
Also Read
user
Share This

Popular

KERALA
NATIONAL
നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി