fbwpx
ബിജെപിയും ആർഎസ്എസും ഇന്ത്യയിലുടനീളം വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നു: രാഹുൽ ഗാന്ധി
logo

ന്യൂസ് ഡെസ്ക്

Posted : 23 Sep, 2024 10:16 PM

ജമ്മുകശ്മീരിലെ പൂഞ്ചിൽ കോൺഗ്രസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ആയിരുന്നു ബിജെപിക്കെതിരായ രാഹുലിൻ്റെ വിമർശനം

NATIONAL


ബിജെപിയും ആർഎസ്എസും ഇന്ത്യയിലുടനീളം വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്ന് രാഹുൽഗാന്ധി. ജമ്മുകശ്മീരിലെ പൂഞ്ചിൽ കോൺഗ്രസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ആയിരുന്നു ബിജെപിക്കെതിരായ രാഹുലിൻ്റെ വിമർശനം.

കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയാണ് ബിജെപി ചെയ്തത്. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്നും പൂഞ്ചിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങൾ സംസ്ഥാനങ്ങളാക്കുകയും സംസ്ഥാനം വിഭജിച്ച് പുതിയ സംസ്ഥാനങ്ങൾ ആക്കുകയും ചെയ്യാറുണ്ടെങ്കിലും ജമ്മു കശ്മീർ പോലൊരു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നത് ചരിത്രത്തിലാദ്യമാണ്. അവർ എവിടെ പോയാലും ജാതി, മതം, സംസ്ഥാനം, ഭാഷകൾ എന്നിവ വെച്ച് വിഭജനവും സംഘർഷവും സൃഷ്ടിക്കാൻ ശ്രമിക്കും.


Also Read: മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്കാവശ്യമില്ലെന്ന് തമിഴ്നാട് ഗവർണർ


പഹാഡി, ഗുജ്ജാർ വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ ഈ പദ്ധതി പരാജയപ്പെട്ടു. ഒരു വശത്ത് വിദ്വേഷം പരത്തുന്നവരും മറുവശത്ത് സ്നേഹം പ്രോത്സാഹിപ്പിക്കുന്നവരും ആണുള്ളത്. സ്നേഹം കൊണ്ട് മാത്രമേ വിദ്വേഷത്തെ മറികടക്കാൻ കഴിയൂ - രാഹുൽ പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് നിർത്തി എല്ലാവർക്കും അവരുടെ അവകാശങ്ങൾ നൽകി കോൺഗ്രസ് മുന്നോട്ട് പോകും.

എല്ലാവരും ഞങ്ങൾക്ക് തുല്യരാണ്. ജനം ആഗ്രഹിക്കുന്നതെന്തും പാർലമെൻ്റിൽ ചർച്ച ചെയ്യും. കശ്മീർ ജനത തനിക്ക് നിർദേശം നൽകിയാൽ മതി- രാഹുൽ വ്യക്തമാക്കി. സർക്കാരിൻ്റെ ഇത്തരം ജനവിരുദ്ധ നയങ്ങൾക്കും നിയമത്തിനുമെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും രാഹുൽ പറഞ്ഞു.


Also Read
user
Share This

Popular

KERALA
KERALA
'നാശനഷ്ടങ്ങള്‍ തടയാൻ മുൻകരുതല്‍ സ്വീകരിച്ചില്ല!' നൃത്ത പരിപാടി നടത്തി കലൂർ സ്റ്റേഡിയം മോശമാക്കിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്