മണലി മുക്കിൽ ബന്ധുവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന അതുലിനെ ഇന്നലെ മുതൽ കാണാതാകുകയായിരുന്നു.
ആലുവയിൽ കാണാതായ നിയമവിദ്യാർഥിയുടെ ജഡം പുഴയിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അതുൽ ഷാബുവിന്റെ ജഡമാണ് ഇന്ന് രാവിലെ ഉളിയന്നൂരിലെ സ്കൂബാ ടീം മുങ്ങിയെടുത്തത്.
എടത്തല മണിമുക്കിലെ ന്യൂവൻസ് കോളേജിലെ എൽഎൽബി വിദ്യാർഥിയാണ് ഇയാൾ. മണലി മുക്കിൽ ബന്ധുവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന അതുലിനെ ഇന്നലെ മുതൽ കാണാതാകുകയായിരുന്നു.
അതുൽ ഷാബു ഡിപ്രഷന് മരുന്ന് കഴിച്ചിരുന്ന ആളായിരുന്നുവെന്നാണ് അമ്മ നൽകുന്ന മൊഴി. കഴിഞ്ഞ ദിവസം ഒരാൾ പുഴയിലേക്ക് ചാടിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ALSO READ: "കോഹ്‌ലിയെ ഔട്ടാക്കുമല്ലേടാ"; നടൻ അർഷാദ് വാർസിക്കെതിരെ ഭീഷണി മുഴക്കി ആർസിബി ഫാൻസ്!
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)