fbwpx
ഭാര്യയുടെ സ്വകാര്യചിത്രങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു; ഗുജറാത്തിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Apr, 2025 09:08 PM

കൊല്ലപ്പെട്ട സച്ചിൻ്റെ മൃതദേഹം വിവിധയിടങ്ങളിൽ നിന്നും ഒമ്പത് കഷണങ്ങളായാണ് ലഭിച്ചത്

NATIONAL

​ഗുജറാത്തിൽ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തിനെ കൊലപ്പെടുത്തിയ ഭ‍ർത്താവ് അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശി ശൈലേന്ദ്രയാണ് അറസ്റ്റിലായത്.  തിരിച്ചറിയാതിരിക്കാൻ പ്രതി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു പൊലീസ് പറയുന്നു. കൊല്ലപ്പെട്ട സച്ചിൻ്റെ മൃതദേഹം വിവിധയിടങ്ങളിൽ നിന്നും ഒമ്പത് കഷണങ്ങളായാണ് ലഭിച്ചത്.



മാർച്ച് 29 ന് ബറൂച്ചിലെ ഒരു അഴുക്കുചാലിൽ നിന്നാണ് സച്ചിൻ്റെ തല കണ്ടെത്തുന്നത്. അടുത്ത മൂന്ന് ദിവസങ്ങളിലായി, വിവിധ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ശരീര ഭാഗങ്ങൾ കണ്ടെടുത്തു. കൈയിലെ ടാറ്റൂവിൽ നിന്നാണ് കൊല്ലപ്പെട്ടത് സച്ചിൻ ചൗഹാൻ ആണെന്ന് പൊലീസ് തിരിച്ചറിയുന്നത്. മാർച്ച് 28നാണ് സച്ചിനെ കാണാതായതായി പൊലീസിന് പരാതി ലഭിക്കുന്നത്. സച്ചിനെ അവസാനമായി കണ്ടത് ശൈലേന്ദ്രയോടൊപ്പമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.


ALSO READ: വഖഫ് നിയമ ഭേദഗതി ബില്‍: രാജ്യസഭയില്‍ 'മലയാളി' പോര്; കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും


കൂടുതൽ അന്വേഷണത്തിൽ ശൈലേന്ദ്ര സച്ചിന്റെ ഫോണുമായി ബിജ്‌നോറിലേക്കും ഡൽഹിയിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നും, സച്ചിന്റെ കുടുംബത്തിന് സന്ദേശങ്ങൾ അയച്ച് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സച്ചിന്റെ എടിഎം കാർഡ് അതിന്റെ പിൻ നമ്പർ സഹിതം ശൈലേന്ദ്ര ട്രെയിനിൽ ഉപേക്ഷിച്ചിരുന്നു.


കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സച്ചിൻ ശൈലേന്ദ്രയുടെ ഭാര്യയുടെ സ്വകാര്യ ഫോട്ടോകൾ കൈക്കലാക്കിയിരുന്നെന്നും, ഇതുപയോഗിച്ച് പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തുവെന്നുമാണ് പ്രതിയുടെ വാദം. ബറൂച്ചിലെ ദഹേജിൽ ജോലി ചെയ്ത് വരികയായിരുന്നു സച്ചിൻ. ബിജ്‌നോർ നിവസിയായ ശൈലേന്ദ്ര ചൗഹാനും ബറൂച്ചിലാണ് താമസിച്ചിരുന്നത്.


ALSO READ: 'വഖഫ് ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും'; ബില്ലിനെ നിയമപരമായി നേരിടാനൊരുങ്ങി ഡിഎംകെ


മാർച്ച് 24 നാണ് കൊലപാതകം നടക്കുന്നത്. ഇരുവരുടെയും കുടുംബങ്ങൾ ഹോളി ആഘോഷിക്കാനായി ഗ്രാമങ്ങളിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. അന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഫോട്ടോകളെച്ചൊല്ലി തുടങ്ങിയ തർക്കം രൂക്ഷമായി. പിന്നാലെ ,ശൈലേന്ദ്ര സച്ചിനെ കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ദിവസത്തോളം പ്രതി സച്ചിൻ്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് കൃത്യം മറയ്ക്കാനായി ശരീരം ഒമ്പത് കഷണങ്ങളാക്കി, വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. 

WORLD
പട്ടാളനിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി; ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ പുറത്ത്
Also Read
user
Share This

Popular

KERALA
KERALA
"കേസ് രാഷ്ട്രീയപ്രേരിതമല്ല, മുഖ്യമന്ത്രി രാജി വെക്കണം"; മാസപ്പടിക്കേസിൽ ആക്രമണം ശക്തമാക്കി പ്രതിപക്ഷം