സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി അർജുന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കാളാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.
ALSO READ: പകുതി വില തട്ടിപ്പ് കേസ്; ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അനിൽകുമാർ-മായ ദമ്പതികളുടെ മകനായ അർജുനെ കാണാതായത്. വീട്ടിൽനിന്നും കളിക്കാനായി പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ നിന്നും അർജുൻ്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)