fbwpx
കനത്ത മഴ; ഗുജറാത്തിൽ വീണ്ടും പാലം തകർന്നു, വീഡിയോ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 01:50 PM

അഞ്ചുവർഷം മുമ്പാണ് പാലം നിർമ്മിച്ചതെന്നും നിർമാണത്തിലുണ്ടായ സാങ്കേതിക പിഴവാണ് ഇതിന് പിന്നിലെന്നും ഗ്രാമത്തിലെ തലവൻ തേജാഭായ് ഭർവാദ് ആരോപിച്ചു

NATIONAL


ഗുജറാത്തിൽ കനത്ത മഴ തുടരുന്നതിനിടെ, വീണ്ടും പാലം തകർന്നു. സുരേന്ദ്രനഗറിലെ ഭോഗാവോ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് പാലത്തിൻ്റെ ഒരു ഭാഗം തകർന്നുവീണത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൻ്റെ ദൃശങ്ങൾ പുറത്തുവന്നു.

100 മീറ്ററോളം നീളമുള്ള പാലം ചൊവ്വാഴ്ച ഉച്ചയോടെയാണ് തകർന്ന് വീണത്. അഞ്ചുവർഷം മുമ്പാണ് പാലം നിർമ്മിച്ചത്. നിർമാണത്തിലുണ്ടായ സാങ്കേതിക പിഴവാണ് കാരണമെന്ന് ഗ്രാമത്തലവൻ തേജാഭായ് ഭർവാദ് പറഞ്ഞു. ഹബിയാസർ ഗ്രാമവാസികൾക്ക് നഗരത്തിലേക്കെത്താനുള്ള ഏകമാർഗമാണ് തകർന്നത്. ഇതോടെ 800 ഓളം വരുന്ന ഗ്രാമവാസികൾ പൂർണമായും ഒറ്റപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.


READ MORE: ആറാം നിലയിലെ ഫ്ലാറ്റിൽ പൈപ്പിലൂടെ കയറി; മറാത്തി സംവിധായികയുടെ വീട്ടിൽ മോഷണം


എന്നാൽ നിർമാണത്തിൻ്റെ അപാകതയല്ലെന്നും വലിയ തോതിൽ വെള്ളം നദിയിലേക്ക് എത്തിയതാണ് പാലം തകരാൻ ഇടയാക്കിയതെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കെ കെ ശർമ പ്രതികരിച്ചു.

READ MORE: മുകേഷ് സാംസ്‌കാരിക മേഖലയിലെ മാലിന്യം; പുറത്തുവരാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുണ്ടാകുമെന്ന് തീര്‍ച്ച: ഷാനിമോള്‍ ഉസ്മാന്‍

KERALA
BIG BREAKING| 'വയനാട് അതിതീവ്ര ദുരന്തം'; കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു
Also Read
user
Share This

Popular

KERALA
NATIONAL
ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദംഗ മിഷൻ സിഇഒ ഉൾപ്പടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി