മഹാരാഷ്ട്രയിലും ഗോവയിലുമായി അവധിക്കാലം ആഘോഷിക്കാനായിരുന്നു യുവതി ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു
ഡൽഹി മഹിപാൽപൂരിലെ ഹോട്ടലിൽ വച്ച് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. കൈലാഷ്, വസിം, എന്നീ രണ്ട് പേർ ചേർന്നാണ് തന്നെ ബലാത്സംഗത്തിനിരാക്കിയതെന്ന് ബ്രിട്ടീഷ് വനിത പരാതി നൽകിയിരുന്നു. സംഭവത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിലൊരാളുമായി യുവതി ഇൻസ്റ്റഗ്രം വഴിയാണ് പരിചയത്തിലാകുന്നത്.
ALSO READ: പാർക്കിങ്ങിനെ ചൊല്ലി തർക്കം; അയൽക്കാരൻ്റെ ആക്രമണത്തിൽ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലും ഗോവയിലുമായി അവധിക്കാലം ആഘോഷിക്കാനായിരുന്നു യുവതി ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അവിടെ നിന്ന് കൈലാഷിനെ വിളിച്ച് തന്നോടൊപ്പം വരാൻ യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് കൈലാഷ് പറഞ്ഞതോടെ, യുവതിയോട് ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതി ഹോട്ടലിൽ എത്തുകയും കൈലാഷിനെ വിളിച്ച് ഇവിടെ എത്തിയ വിവരം അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ കൈലാഷും, സുഹൃത്തും ചേർന്ന് ഹോട്ടൽ മുറിയിൽ എത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു.