ഇന്ന് രാവിലെ 11 മണിയോടെയാണ് വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.കെ. കൊച്ച് അന്തരിച്ചത്.
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ചിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാജ്യത്തെ ദലിത് ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു കെ കെ കൊച്ചിന്റേതെന്ന് എം.വി .ഗോവിന്ദൻ പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.കെ. കൊച്ച് അന്തരിച്ചത്.
അനുശോചന സന്ദേശത്തിൻ്റെ പൂർണരൂപം:
ആക്ടിവിസ്റ്റും എഴുത്തുകാരനും ചിന്തകനുമായ കെ കെ കൊച്ചിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രാജ്യത്തെ ദളിത് ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു കെ കെ കൊച്ചിന്റേത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ALSO READ: ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു
1949 ഫെബ്രുവരി 2 ന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് കൊച്ചിന്റെ ജനനം. വിദ്യാർഥി പ്രതിഷേധത്തിന്റെ പേരിൽ ചെറുപ്രായത്തിൽ തന്നെ 16 ദിവസം ജയിൽശിക്ഷ. ഏത് ജീവിത പ്രതിസന്ധിയ്ക്കിടയിലും വായനയെ കൂടെ കൊണ്ടുനടന്നു. 1971 ൽ മാതൃഭൂമി ആഴ്ചപതിപ്പ് കഥാമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ കഥാകാരന്റെ പേരും കെ. കെ. കൊച്ച് എന്നായിരുന്നു.
കേരളത്തിലെയും ഇന്ത്യയിലെയും ദളിത് കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനാണ് കെ.കെ. കൊച്ച്.
'ദലിതന്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.