fbwpx
കാലിഫോർണിയയിൽ കൊടിയ നാശം വിതച്ച് കാട്ടുതീ; 30,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Jan, 2025 08:14 PM

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അടുത്ത ആറ് മണിക്കൂർ ഏറെ നിർണായകമെന്നും അഗ്നിരക്ഷാസേന വ്യക്തമാക്കി

WORLD


കാലിഫോർണിയയിലെ ലോസാഞ്ചലസിൽ പടർന്നുപിടിച്ച് കാട്ടുതീ. പത്ത് ഏക്കറിൽ പടർന്ന് പിടിച്ച കാട്ടുതീ മണിക്കൂറുകൾക്കുള്ളിൽ 2,900 ഏക്കറിലേക്കാണ് വ്യാപിച്ചത്. വരണ്ട കാലാവസ്ഥയും കാറ്റും തീ കൂടുതൽ പടരാൻ ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഗവർണർ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അടുത്ത ആറ് മണിക്കൂർ ഏറെ നിർണായകമെന്നും അഗ്നിരക്ഷാസേന വ്യക്തമാക്കി.

പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കാലിഫോർണിയയിലെ ലോസ്ഞ്ചലസിൽ കാട്ടുതീ പടർന്ന് പിടിച്ചത്. പസഫിക് പാലിസേഡ്സിൽ പടർന്ന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ 2,900 ഏക്കർ ഭൂമിയിലേക്ക് വ്യാപിച്ചു. ഇതോടെ എങ്ങോട്ട് പോകണമെന്നറിയാതെ അമ്പരപ്പിലായി ജനം. കാറും വീടും ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനായി അവർ പരക്കം പാഞ്ഞു. കെട്ടിടങ്ങളും വീടുകളും അഗ്നിക്കിരയായെന്നാണ് റിപ്പോർട്ടുകൾ. കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കാട്ടുതീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ഗവർണർ ഗാവിൻ ന്യൂസോം കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.


ALSO READ: താലിബാനുമായി ഔദ്യോഗിക ചർച്ച നടത്തി ഇന്ത്യ; നയതന്ത്ര കൂടിക്കാഴ്ച പാകിസ്ഥാന്‍റെ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ


ഇതിനകം 30,000 ത്തോളം ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി. ഹോളിവുഡ് താരങ്ങൾ താമസിക്കുന്ന സാന്താമോണിക്ക, മാലിബു എന്നീ ബീച്ച് നഗരങ്ങൾക്കിടയിലും കാട്ടുതീ നാശനഷ്ടം വിതച്ചു. ലോസാഞ്ചലസ് കൗണ്ടിയിലെ 220,000 ലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ അണക്കാനുള്ള ശ്രമത്തിലാണെന്നും അടുത്ത ആറ് മണിക്കൂർ നിർണായകമാണെന്നും അഗ്നിരക്ഷാ സേനയും അധികൃതരും വ്യക്തമാക്കി. ആളുകൾ കൂട്ടത്തോടെ റോഡുകളിലേക്ക് നീങ്ങിയതോടെ ഹൈവേകളിൽ ട്രാഫിക് ബ്ലോക്ക് രൂപപ്പെടുകയും ചെയ്തു.

10,000ത്തോളം വീടുകളിലെ 25,000 പേരുടെ ജീവന് കാട്ടുതീ ഭീഷണിയാണെന്നാണ് ലോസാഞ്ചലസ് അഗ്നിരക്ഷാസേന വിഭാഗം ക്രിസ്റ്റിൻ ക്രൗലേ പറയുന്നത്. പ്രദേശത്തെ വരണ്ട കാലാവസ്ഥയും കാറ്റും കാട്ടുതീയെ കൂടുതൽ ശക്തമാക്കി. പ്രദേശത്ത് ഇനിയും കാറ്റ് തുടരുമെന്ന് ബിബിസിയുടെ കാലാവസ്ഥ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.


KERALA
കൈ നീട്ടി, 'അങ്ങനെ ഞാനും പെട്ടു', ബേസില്‍ യൂണിവേഴ്‌സിലേക്ക് ശിവന്‍കുട്ടിയും; ആസിഫിനൊപ്പമുള്ള വൈറല്‍ വീഡിയോ പങ്കുവെച്ച് മന്ത്രി
Also Read
user
Share This

Popular

KERALA
WORLD
രാഹുൽ ഈശ്വർ പൂജാരി ആയിരുന്നെങ്കിൽ ഡ്രസ് കോഡ് കൊണ്ടുവന്നേനെയെന്ന് ഹണി റോസ്; നടി വസ്ത്രധാരണത്തിൽ മാന്യത പാലിക്കണമെന്ന് മറുപടി