fbwpx
കൈ നീട്ടി, 'അങ്ങനെ ഞാനും പെട്ടു', ബേസില്‍ യൂണിവേഴ്‌സിലേക്ക് ശിവന്‍കുട്ടിയും; ആസിഫിനൊപ്പമുള്ള വൈറല്‍ വീഡിയോ പങ്കുവെച്ച് മന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Jan, 2025 11:55 AM

ആസിഫിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ മന്ത്രി കൈ നീട്ടിയെങ്കിലും ആസിഫ് അത് കണ്ടില്ല.

KERALA


കൈ നീട്ടി ഹാന്‍ഡ് ഷേക്ക് കിട്ടാതെ ട്രോള്‍ ഏറ്റുവാങ്ങുന്ന താരങ്ങളുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടിക്കടി വരുന്നുണ്ട്. ടൊവിനോ തോമസിന്റെയും ബേസില്‍ ജോസഫിന്റെയും വീഡിയോകളായിരുന്നു ആദ്യഘട്ടത്തില്‍ വൈറല്‍ ആയിരുന്നത്. പിന്നീട് ആ ക്ലബിലേക്ക് മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി തുടങ്ങിയവരും എത്തി. ഇപ്പോള്‍ സമാന സാഹചര്യത്തില്‍ താനും പെട്ടുവെന്ന് കാണിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിച്ച് കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് തിരിച്ചു വന്ന ആസിഫിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ മന്ത്രി കൈ നീട്ടിയെങ്കിലും ആസിഫ് അത് കണ്ടില്ല. ഈ വീഡിയോ ഇപ്പോള്‍ മന്ത്രി തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അങ്ങനെ ഞാനും പെട്ടു എന്ന വാചകത്തോടുകൂടിയാണ് വീഡിയോ പങ്കുവെച്ചത്.


ALSO READ: വിജയാവേശത്തില്‍ നാട്; സ്വര്‍ണക്കപ്പിന്റെ മാതൃക തൃശൂരിലെ കൊരട്ടിയില്‍ എത്തിച്ചു


തന്റെ പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ആരതി നല്‍കിയപ്പോള്‍ കൈ നീട്ടിയ ടൊവിനോയെ കാണാതെ പൂജാരി പോയത് സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന ബേസില്‍ ചിരിച്ചതും വലിയ രീതിയില്‍ ട്രോളായി മാറി.

ഇതിന് പിന്നാലെ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ നടന്‍ ബേസിലിനും സമാനമായ അനുഭവം ഉണ്ടായത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡര്‍ ആയ ബേസില്‍ ജോസഫും ഫോഴ്‌സ കൊച്ചിയുടെ ഉടമ പൃഥ്വിരാജും ഫൈനല്‍ കാണാന്‍ കോഴിക്കോട് എത്തിയിരുന്നു. ഫൈനലില്‍ കാലിക്കറ്റ് എഫ്‌സിയായിരുന്നു വിജയിച്ചത്. സമ്മാന ദാനത്തിനിടെ ഫോഴ്‌സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കവെ ബേസില്‍ കൈ നീട്ടിയത് കാണാതെ ഒരു താരം പൃഥ്വിരാജിന് കൈ നീട്ടി മടങ്ങി. ഇതോടെ ചമ്മിയെന്ന് മനസിലാക്കിയ ബേസില്‍ കൈ താഴ്ത്തുന്ന വീഡിയോ ആണ് പിന്നീട് വൈറല്‍ ആയത്.

പിന്നാലെ ഒരു കുട്ടിക്ക് കൈ കൊടുക്കാന്‍ ശ്രമിക്കവേ ചമ്മിയ മമ്മൂട്ടിയുടെയും ഒരു പരിപാടിക്കിടെ ഗ്രേസ് ആന്റണിക്ക് കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ കാണാതെ പോയ സമയത്തെ സുരാജിന്റെ വീഡിയോയുമെല്ലാം പിന്നാലെ എയറിലായി. ഇതിന് പിന്നാലെയാണ് വി. ശിവന്‍കുട്ടിയും സമാനമായ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയത്.


KERALA
ആറുപതിറ്റാണ്ടുകൾ പ്രണയവും വിരഹവും പകർന്നു നൽകിയ സംഗീതം; വിട പറഞ്ഞത് മലയാളത്തിൻ്റെ സ്വര സൗഭാഗ്യം
Also Read
user
Share This

Popular

KERALA
KERALA
സ്മൃതി തൻ ചിറകിലേറി... ഭാവഗായകന് വിട; പി. ജയചന്ദ്രന്‍ അന്തരിച്ചു