fbwpx
പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ഡോക്ടർക്കും നഴ്‌സിങ് സ്റ്റാഫിനുമെതിരെ കേസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Jan, 2025 05:43 PM

കുട്ടിയുടെ പിതാവ് ശ്രീജുവിൻ്റെ പരാതിയിലാണ് പരിയാരം പൊലീസ് കേസെടുത്തത്

KERALA


പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിനെതിരായ ചികിത്സ പിഴവ് ആരോപണത്തിൽ നടപടി. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ, നഴ്സിംഗ് സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുത്തു. കുട്ടിയുടെ പിതാവ് ശ്രീജുവിൻ്റെ പരാതിയിലാണ് പരിയാരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം പരിയാരം മെഡിക്കൽ കോളേജിനെതിരെ രംഗത്തെത്തിയത്.

ALSO READനവജാത ശിശുവിൻ്റെ തുടയിൽ നിന്ന് സൂചി ലഭിച്ച സംഭവം; കുടുംബം പൊലീസിൽ പരാതി നൽകി


ജനിച്ചയുടൻ വാക്സിനെടുത്ത കുഞ്ഞിൻ്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തിയതിനെ തുടർന്നാണ് പരാതിയുമായി കുടുംബം മുന്നോട്ട് വന്നത്. കണ്ണൂർ പെരിങ്ങോത്തെ ശ്രീജു-രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് കുട്ടിയുടെ തുടയിലെ സൂചി ശ്രദ്ധയിൽ പെടുന്നത്. ജനിച്ചയുടൻ വാക്സിനേഷൻ നടത്തിയപ്പോഴാണ് വീഴ്ച സംഭവിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

KERALA
'മതപണ്ഡിതരുടെ ശാസനയിൽ വിശ്വാസമില്ലാത്തവർ എന്തിന് ഇടപെടുന്നെന്നാണ് ചോദിച്ചത്, അതിൽ ഉറച്ച് നിൽക്കുന്നു'; മറുപടിയുമായി PMA സലാം
Also Read
user
Share This

Popular

KERALA
CRICKET
'ഏക മകൻ ചികിത്സാപ്പിഴവ് മൂലം മരിച്ചു, നീതി ലഭിച്ചില്ല'; കൈകൾ കൂട്ടിക്കെട്ടി നെയ്യാറിൽ ചാടി ജീവനൊടുക്കി ദമ്പതികൾ