ഭർത്താവും ഇയാളുടെ പെൺ സുഹൃത്തും തമ്മിലുള്ള ഫോട്ടോ കണ്ടതാണ് ഭാര്യയുടെ പ്രകോപനത്തിന് കാരണം
പെരുമ്പാവൂരില്‍ ഭര്‍ത്താവിൻ്റെ ജനനേന്ദ്രിയം പൊള്ളിച്ച സംഭവത്തിൽ ഭാര്യയ്‌ക്കെതിരെ കേസ്. ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പൊലീസ് ഭാര്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂർ വെങ്ങോലയിൽ ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ALSO READ: കോഴിക്കോട് വിദ്യാര്‍ഥിനിയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച കേസ്: ഒരു കായികാധ്യാപകന്‍ കൂടി അറസ്റ്റില്‍
ഭർത്താവും ഇയാളുടെ പെൺ സുഹൃത്തും തമ്മിലുള്ള ഫോട്ടോ കണ്ടതാണ് ഭാര്യയുടെ പ്രകോപനത്തിന് കാരണം. തുടർന്ന് കട്ടിലിൽ കിടന്ന ഭർത്താവിൻ്റെ ദേഹത്തേക്ക് ഭാര്യ തിളച്ച വെള്ളവും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം ഒഴിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈകാലുകൾക്കും പുറത്തും നെഞ്ചിലും ജനനേന്ദ്രിയത്തിലും പൊള്ളലേറ്റിരുന്നു. ഇതേതുടർന്നാണ് ഭാര്യയ്ക്കെതിരെ സേസെടുത്തിരിക്കുന്നത്.