fbwpx
അനധികൃതമായി സ്വത്ത് സമ്പാദനം; മുൻ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്
logo

ന്യൂസ് ഡെസ്ക്

Posted : 11 Apr, 2025 12:01 PM

2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം

KERALA


മുൻ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.


ALSO READ: പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്റെ പേര്; പ്രതിഷേധവുമായി യൂത്ത്കോൺഗ്രസും ഡിവൈഎഫ്ഐയും


കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കെ.എം. അബ്രഹാം നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. കിഫ്ബി സിഇഒയും കൂടിയാണ് കെ.എം. അബ്രഹാം. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ സംസ്ഥാന വിജിലൻസ് അബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. അന്ന് എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.

Also Read
user
Share This

Popular

KERALA
IPL 2025
നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന ഓർമപ്പെടുത്തൽ; ഈസ്റ്റർ ആശംസയുമായി മുഖ്യമന്ത്രി