fbwpx
"തൃശൂരിൽ ബിജെപി എങ്ങനെ ജയിച്ചെന്ന് അറിയാൻ പാഴൂർപ്പടി വരെ പോകേണ്ട, നടന്നത് കോൺഗ്രസ് ബിജെപി ഡീൽ"
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Nov, 2024 03:26 PM

രണ്ടാം ഘട്ട പ്രചാരണത്തിനായി ചേലക്കരയിലെത്തി പ്രസംഗിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന

KERALA



ഉപതെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഭരണ-പ്രതിപക്ഷങ്ങൾ രാഷ്ട്രീയ ആക്രമണങ്ങളും കടുപ്പിക്കുകയാണ്. ബിജെപി- കോൺഗ്രസ് ഡീൽ നടന്നെന്ന ആരോപണം വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൻ്റെ പേരിൽ ബിജെപി മേനി നടിക്കുന്നുവെന്നും പിന്നിലുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ട പ്രചാരണത്തിനായി ചേലക്കരയിലെത്തി പ്രസംഗിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

നേമത്ത് ബിജെപിയെ സഹായിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചു. പക്ഷേ 2021 ൽ നേമത്തെ അക്കൗണ്ട് പൂട്ടിക്കും എന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. അത്
ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. തൃശൂരിൻ്റെ പേരിൽ ബിജെപി മേനി നടിക്കുകയാണ്, ഇതിന് പിന്നിലുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മനസിലായിട്ടില്ല. പക്ഷെ കണക്കുകൾ കാര്യം വ്യക്തമാക്കുമെന്നായിരുന്നു പിണറായി വിജയൻ്റെ പക്ഷം.

2019 ൽ കോൺഗ്രസിന് കിട്ടിയ 87,000 വോട്ടുകൾ കാണാതായതിൻ്റെ കാരണം കണ്ടെത്താൻ പാഴൂർപടി വരെ പോകേണ്ടതില്ല. എൽഡിഎഫ് പരാജയപ്പെട്ടു എന്നത് സത്യമാണ്, പക്ഷെ 16,000 വോട്ട് വർധിക്കുകയാണ് ഉണ്ടായത്. കോൺഗ്രസ് പലപ്പോഴും ബിജെപിയെ സഹായിച്ചിട്ടുണ്ട്. തൃശൂരിലെ കോൺഗ്രസ് സഹായത്തോടെ ബിജെപി വിജയം നേടി. 2021 യുഡിഎഫും ബിജെപിയും ഒരേ മനസോടെയാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ALSO READ: ദുരിത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിലെ സോയാബീൻ കഴിച്ചു; വയനാട് രണ്ട് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

അതേസമയം കേരളത്തെ സഹായിക്കാൻ ബിജെപി പലപ്പോഴും മടിക്കുന്നതായി പിണറായി വിജയൻ ആരോപിച്ചു. "ഒട്ടേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് നമ്മുടേത്.
എല്ലാ ദുരന്തങ്ങളോടും വലിയ ഐക്യബോധത്തോടെയാണ് നമ്മുടെ നാട് പ്രതികരിച്ചത്. വയനാടിന് മുൻപുണ്ടായ ഒരു ദുരന്തത്തിലും കേരളത്ത സഹായിക്കാൻ കേന്ദ്രം തയ്യാറായില്ല. സഹായം ചെയ്യാതിരുന്നത് കൂടാതെ സഹായിക്കാൻ മനസുള്ളവരെ തടയുകയും ചെയ്തു," മുഖ്യമന്ത്രി പറയുന്നു.

ഒപ്പം കോൺഗ്രസും ബിജെപിയും ചേർന്ന് സർക്കാരിൻ്റെ അതിജീവന പദ്ധതികളെ തളർത്താൻ ശ്രമിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. നാടിനെ തകർത്തെറിഞ്ഞ മഹാ ദുരന്തം ( 2018 പ്രളയം ) വന്നപ്പോൾ നാട് പുനർനിർമിക്കുമെന്നാണ് കേരളം പ്രഖ്യാപിച്ചത്. ആ അതിജീവനത്തെ അത്ഭുതത്തോയാണ് എല്ലാവരും നോക്കി കണ്ടത്. സാലറി ചലഞ്ചിലുൾപ്പെടെ കോടതിയെ സമീപിച്ച കോൺഗ്രസും ബിജെപിയും നാട് പുനരുദ്ധരിക്കപ്പെട്ടരുത് എന്ന നിലപാടാണ് സ്വീകരിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

ALSO READ: മ്യാൻമറിലെ മനുഷ്യക്കടത്ത്: ഇരകൾ നേരിടുന്നത് ക്രൂര പീഡനം; ഇന്ത്യക്കാരെ താമസിപ്പിച്ചിരിക്കുന്ന പ്രദേശത്തിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്


ഒപ്പം ദുരന്ത ബാധിതർക്ക് പഴകിയ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നൽകിയതിൽ വിജിലൻസ് അന്വേഷണം നടക്കുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്ത ബാധിതരെ സഹായിക്കാൻ പഴയ വസ്ത്രങ്ങളടക്കം എത്തിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

Also Read
user
Share This

Popular

KERALA
KERALA
പൂരം നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചു; തൃശൂര്‍ പൂരം കലക്കാന്‍ കാരണക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ്