fbwpx
'മീന്‍കറിക്ക് ഉപ്പില്ലെന്ന് പറഞ്ഞ് മര്‍ദനം'; ഭര്‍ത്താവിനെതിരെ വീണ്ടും പരാതി നല്‍കി പന്തീരാങ്കാവ് കേസിലെ യുവതി
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Nov, 2024 12:26 PM

പൊലീസില്‍ പരാതി നല്‍കാനില്ലെന്നായിരുന്നു യുവതിയുടെ ആദ്യത്തെ നിലപാട്

KERALA


പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ഭര്‍ത്താവിനെതിരെ വീണ്ടും പൊലീസില്‍ പരാതി നല്‍കി. ഗാര്‍ഹിക പീഡനമാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് യുവതി പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം യുവതിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭര്‍ത്താവ് രാഹുല്‍ വീട്ടില്‍വെച്ച് മര്‍ദിച്ചെന്നാണ് യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്. മര്‍ദ്ദനത്തില്‍ കണ്ണിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍, പൊലീസില്‍ പരാതി നല്‍കാനില്ലെന്നായിരുന്നു യുവതിയുടെ ആദ്യത്തെ നിലപാട്.

യുവതിയുടെ പുതിയ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി.   85 BNS (498(A) IPC) പ്രകാരം ഭർതൃ പീഡനത്തിനും, നരഹത്യ ശ്രമത്തിന് 110 BNS, (308 IPC) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. രാഹുലിനെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. ഇത് രണ്ടാം തവണയാണ് രാഹുലിനെതിരെ യുവതി പരാതി നല്‍കുന്നത്. ആദ്യ പരാതിയിലും രാഹുലിനെതിരെ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. 

Also Read: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍


എന്നാല്‍, ഒന്നിച്ച് ജീവിക്കണമെന്ന് രാഹുലും യുവതിയും കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇരുവര്‍ക്കും കോടതി നിര്‍ദേശപ്രകാരം കൗണ്‍സിലിങ്ങും നല്‍കി.

മീന്‍കറിക്ക് ഉപ്പില്ലെന്ന് പറഞ്ഞാണ് രാഹുല്‍ കഴിഞ്ഞ ദിവസം മര്‍ദിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഒന്നര മാസമായി ഇവര്‍ വീണ്ടും ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു.

രാഹുല്‍ തന്നെയാണ് കഴിഞ്ഞ ദിവസം രാത്രി ആംബുലന്‍സില്‍ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് അമ്മയെ കൂട്ടിരുത്തി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. എന്നാല്‍, പിന്നീട് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രാഹുലിനെ പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിപ്പോള്‍ കരുതല്‍ തടങ്കലിലാണ്.

KERALA
പ്ലസ് ടു കോഴക്കേസിൽ സർക്കാരിന് തിരിച്ചടി; കെ.എം. ഷാജിക്കെതിരായ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
Also Read
user
Share This

Popular

KERALA
KERALA
പ്ലസ് ടു കോഴക്കേസിൽ സർക്കാരിന് തിരിച്ചടി; കെ.എം. ഷാജിക്കെതിരായ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി