fbwpx
കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 11:34 AM

റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

KERALA


പൂഞ്ഞാർ പനച്ചിക്കപാറയിൽ പത്താം ക്ലാസ് വിദ്യാർഥി കഞ്ചാവുമായി എക്സൈസ് പിടിയിലായി. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.


ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.


ALSO READ: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്: വിദ്യാർഥികൾ ക്യാംപസിന് പുറത്തും ലഹരി വിൽപ്പന നടത്തിയെന്ന് മൊഴി


അതേസമയം, കൊച്ചിയിൽ MDMAയുമായി രണ്ടു പേർ പിടിയിലായി. തോപ്പുംപടിയിൽ നിന്നും എറണാകുളം SRM റോഡിൽ നിന്നുമാണ് രണ്ടു പേർ പിടിയിലായത്. അരുൺ കുമാർ, മുഹമ്മദ് സനൂപ് എന്നിവരെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. സനൂപിൽ നിന്ന് 10.45 ഗ്രാമും, അരുണിൽ നിന്ന് 13.23 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.

Also Read
user
Share This

Popular

CRICKET
KERALA
'ദൈവത്തിന് 100/100'; അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ 100 സെഞ്ച്വറി തികച്ചത് ഈ ദിവസം; മിർപൂർ ഏകദിനത്തിൻ്റെ ഓർമകൾക്ക് 13 വയസ്