fbwpx
ലഹരിക്ക് ഇരയായവരെ ഇരയായി തന്നെ കാണണം; അവർക്ക് മറ്റൊരു ചിത്രം നൽകേണ്ടതില്ല: മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Mar, 2025 11:03 AM

ഒരേ മനസ്സോടെ നീങ്ങേണ്ട ഘട്ടം ആണ് മുന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

KERALA


സംസ്ഥാത്തെ ലഹരി അതിക്രമങ്ങളിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളിൽ ആക്രമണോത്സുകത വർധിക്കുന്നതിന് ലഹരി ഒരു കാരണമാകുന്നുണ്ട്. ലഹരി ഉപയോഗിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തേണ്ടതായുണ്ട്. ലഹരിക്ക് അടിമയായവരെ അതിൽ നിന്ന് മുക്തമാക്കണം. ലഹരിക്ക് ഇരയായവരെ ഇരയായി തന്നെ കാണണം. അവർക്ക് മറ്റൊരു ചിത്രം നൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.


ALSO READ: 'എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് അങ്ങോട്ടു സമീപിക്കരുത്; തട്ടിപ്പിൽ രാഷ്ട്രീയക്കാരുടെ പങ്കിനെപ്പറ്റി ഇപ്പോൾ പറയാനാകില്ല'; മുഖ്യമന്ത്രി


ലഹരി അതീവ ഗൗരവമായ വിഷയമാണ് . ഇതിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വ്യാപനം തടയുന്നതിന് ആവശ്യമായ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ലഹരിയെ കൂട്ടായി കീഴടക്കാൻ കഴിയണം. ഒരേ മനസ്സോടെ നീങ്ങേണ്ട ഘട്ടം ആണ് മുന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

CRICKET
ചാംപ്യന്‍സ് ട്രോഫി: പാകിസ്ഥാന് കോടികളുടെ നഷ്ടം; താരങ്ങളുടെ മാച്ച് ഫീസ് വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ട്
Also Read
user
Share This

Popular

KERALA
KERALA
'ഒരു കുടം താറും ഒരു കുറ്റിച്ചൂലും'; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി