ആക്രമണത്തിൽ പരിക്കേറ്റ ചന്തിരൂർ സ്വദേശി വിന്നി മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലാണ്
എറണാകുളം പനമ്പുക്കാട് വീട്ടമ്മയ്ക്ക് നേരെ ആക്രമണം. മുഖം മൂടി ധരിച്ച് എത്തിയ മൂന്ന് അംഗം സംഘം യുവതിയെ ആക്രമിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. ആക്രമണത്തിൽ പരിക്കേറ്റ ചന്തിരൂർ സ്വദേശി വിന്നി മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലാണ്. കുടുംബം മുളവുകാട് പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. പനമ്പുകാട് മത്സ്യ ഫാം നടത്തുന്ന വിന്നിയും ഭർത്താവും ഫാമിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭർത്താവ് അൽപ നേരം മാറി നിന്ന മുറയ്ക്ക് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ചന്തിരൂർ സ്വദേശി വിന്നിയെ ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടി അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.
ALSO READ: കണ്ണൂരില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; ഭാര്യക്കും കുടുംബത്തിനുമെതിരെ ആരോപണം
പ്രദേശത്തെ സാമൂഹ്യ വിരുദ്ധരാണ് അക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ പരാതി. ഇതിനുമുൻപും വിന്നിക്ക് നേരെ വധഭീഷണിയുണ്ടായിരുന്നെന്ന് ഭർത്താവ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഫാമിൽ സിസിടിവി ക്യാമറകൾ വെച്ചതിന് പിന്നാലെ തർക്കങ്ങളുണ്ടായിരുന്നെന്നും ക്യാമറകൾ സാമൂഹ്യ വിരുദ്ധർ തല്ലിതകർത്തെന്നും ഭർത്താവ് പറയുന്നു. മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിൽ തുടരുന്ന വിന്നിയുടെ തലയിൽ 20 സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം.