ഒരു കോടി രൂപ വരെ സഹായം തേടി രാജ്യത്തെ എല്ലാ എംപിമാർക്കും കത്ത് അയച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവർക്ക് 300 രൂപ വീതം നൽകുന്നത് തുടരാനാകുമോ എന്ന് പരിശോധിക്കും.
വയനാട് പുനരധിവാസം വേഗം നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്നും, പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ പ്രശ്നം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കോടി രൂപ വരെ സഹായം തേടി രാജ്യത്തെ എല്ലാ എംപിമാർക്കും കത്ത് അയച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവർക്ക് 300 രൂപ വീതം നൽകുന്നത് തുടരാനാകുമോ എന്ന് പരിശോധിക്കും. പുനരധിവാസം പൂർത്തിയാകുന്നതുവരെ വാടക വീടുകളിൽ കഴിയുന്നവരുടെ വാടക നൽകുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം പുനരധിവാസ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.. പല പ്രക്രിയകളിലും അനിശ്ചിതത്വം തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവർക്ക് ആറുമാസമായി സഹായം നൽകിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
updating...................