സമരം ഈയാഴ്ച അവസാനിച്ചില്ലെങ്കില്‍ സ്റ്റോക്ക് കുറവുള്ള റേഷന്‍കടകള്‍ അടച്ചിടേണ്ടി വരും
ഭക്ഷ്യധാന്യങ്ങളെത്താതെ സംസ്ഥാനത്തെ റേഷന്‍കടകള്‍ കാലിയാകുന്നു. വിതരണകൂലി ലഭിക്കാതെ വന്നതോടെയാണ് കരാറുകാര്‍ സമരം ആരംഭിച്ചത്. സമരം ഈയാഴ്ച അവസാനിച്ചില്ലെങ്കില്‍ സ്റ്റോക്ക് കുറവുള്ള റേഷന്‍കടകള്‍ അടച്ചിടേണ്ടി വരും.
ഫുഡ് കോപ്പറേഷൻ ഓഫ് ഇന്ത്യ(എഫ്‌സിഐ) ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷന്‍കടകളിലേക്കും ഭക്ഷ്യധാന്യം എത്തിക്കുന്ന ലോറികളുടെ കരാറുകാര്‍ കൂട്ടത്തോടെ സമരത്തിലാണ്. ഇവര്‍ക്ക് സെപ്റ്റംബറിലെ 60 ശതമാനം വിതരണക്കൂലിയും ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കരാര്‍ തുക പൂര്‍ണമായും കിട്ടാനുണ്ട്.സമരം ഒത്തുതീര്‍പ്പാക്കാനായി സെപ്തംബറിലെ 50 ശതമാനം തുക അനുവദിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കരാറുകാര്‍ തയ്യാറല്ല. സമരം അവസാനിച്ചില്ലെങ്കില്‍ സ്റ്റോക്ക് കുറവുള്ള റേഷന്‍കടകള്‍ അടച്ചിടേണ്ടി വരും.
അതേ സമയംകഴിഞ്ഞമാസം എഫ്‌സിഐയില്‍ നിന്ന് എത്തിച്ച ഭക്ഷ്യധാന്യം സപ്ലൈകോ ഗോഡൗണുകളില്‍ നിറഞ്ഞു. ഇവ റേഷന്‍കടകള്‍ക്ക് വിതരണം ചെയ്താലേ എഫ്‌സിഐയില്‍ നിന്ന് എത്തിക്കുന്ന ഭക്ഷ്യധാന്യം സംഭരിക്കാനാകൂ. എല്ലാമാസവും അഞ്ചോടെ സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളിലേക്കും 15 ഓടെ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും ഭക്ഷ്യധാന്യ നീക്കം ആരംഭിക്കുന്നത്.