fbwpx
തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണം; യുഡിഎഫിന് അന്‍വറിൻ്റെ കത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Jan, 2025 11:22 AM

10 പേജുള്ള കത്ത് യുഡിഎഫ് നേതൃത്വത്തിന് കൈമാറി

KERALA


തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് പി.വി. അന്‍വര്‍ കത്തയച്ചു. 10 പേജുള്ള കത്ത് യുഡിഎഫ് നേതൃത്വത്തിന് കൈമാറി. യുഡിഎഫിനോട് സഹകരിക്കാനുള്ള താൽപര്യം അറിയിച്ചാണ് കത്തയച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കൾക്കും അൻവർ കത്ത് നൽകിയിട്ടുണ്ട്.


ALSO READ: സിപിഎം-ഡിഎംകെ വഴി-ടിഎംസി; അന്‍വറിന്റെ രാഷ്ട്രീയ യാത്ര



രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയ്ക്ക് വഴി വച്ച സംഭവമായിരുന്നു അൻവറും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനവും. മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും വെല്ലുവിളിച്ചുകൊണ്ട് പുറത്തെത്തിയ അൻവർ ഒടുവിൽ തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. അംഗത്വം നേടിയതിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് രാജി വയ്ക്കുന്നതെന്ന് അൻവർ പറഞ്ഞു.


ALSO READരാജി മമതയുടെ നിർദേശപ്രകാരം; ഇനി പോരാട്ടം മലയോര, വനമേഖലയിലെ ജനങ്ങൾക്കായി: പി.വി. അൻവർ


തൃണമൂൽ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്നായിരുന്നു അൻവർ അംഗത്വം സ്വീകരിച്ചത്. അൻവറിന്റെ പ്രവർത്തനം പാർട്ടിക്ക് കേരളത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന് അഭിഷേക് ബാനർജി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററായും അന്‍വറിനെ ചുമതലപ്പെടുത്തിയിരുന്നു.


Also Read
user
Share This

Popular

KERALA
KERALA
'ആവശ്യപ്പെട്ട പണം നൽകിയില്ല, സ്വത്ത് വിൽക്കാൻ വിസമ്മതിച്ചു, സുബൈദയെ കൊല്ലാൻ കാരണം മകൻ്റെ വൈരാഗ്യം'; താമരശ്ശേരി CI സായൂജ് കുമാർ