fbwpx
എഎപിയോ ബിജെപിയോ അതോ കോൺഗ്രസോ; ഡൽഹി ജനതയുടെ വിധി കാത്ത് മുന്നണികൾ
logo

ന്യൂസ് ഡെസ്ക്

Posted : 19 Jan, 2025 09:38 AM

2019ൽ ലോക്സഭയിലേക്കു യുഡിഎഫും 2021ൽ നിയമസഭയിലേക്ക് എൽഡിഎഫും കേരളത്തിൽ വന്നതുപോലെയല്ല ഡൽഹി. ഒന്നും രണ്ടുമല്ല, 36 ശതമാനം വോട്ടൊക്കെയാണ് ഡൽഹിയിൽ മാറി മറിയുന്നത്.

NATIONAL


നിയമസഭയിലേക്കും ലോക്സഭയിലേക്കും തീർത്തും ഭിന്നവിധി എഴുതുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലുള്ളതു ഡൽഹിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപും ശേഷവും വോട്ടെടുപ്പ് നടന്നപ്പോഴൊക്കെ രണ്ടു വിധിയും തമ്മിൽ വലിയ അന്തരം ഉണ്ടായിട്ടുണ്ട്.

2019ൽ ലോക്സഭയിലേക്കു യുഡിഎഫും 2021ൽ നിയമസഭയിലേക്ക് എൽഡിഎഫും കേരളത്തിൽ വന്നതുപോലെയല്ല ഡൽഹി. ഒന്നും രണ്ടുമല്ല, 36 ശതമാനം വോട്ടൊക്കെയാണ് ഡൽഹിയിൽ മാറി മറിയുന്നത്. 15 മുതൽ 40 ശതമാനം വരെ വോട്ടർമാർ എങ്ങോടും കൂറുമാറാം എന്നതാണ് ഡൽഹിയെ വ്യത്യസ്തമാക്കുന്നത്


2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കെടുക്കാം ആദ്യം. ആംആദ്മി പാർട്ടിക്ക് 2015 നിയമസഭയിലെ വോട്ടുമായി നോക്കിയാൽ നഷ്ടം 36 ശതമാനം. ബിജെപിക്ക് 25 ശതമാനം വോട്ട് കൂടുകയും ചെയ്തു. എട്ടുമാസം കഴിഞ്ഞ് നടന്ന 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആ പോയ 36 ശതമാനം വോട്ട് കൃത്യമായി അരവിന്ദ് കേജ്രിവാളിന്‍റെ പാർട്ടിക്ക് തിരികെ കിട്ടി. കോൺഗ്രസിനും ബിജെപിക്കും കൃത്യം 18 ശതമാനം വീതം വോട്ട് നഷ്ടമാവുകയും ചെയ്തു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 36 ശതമാനം വോട്ട് ഒലിച്ചുപോയ ആംആദ്മി പാർട്ടിക്ക് 2020ൽ അതേ 36 ശതമാനം തിരികെ കിട്ടി എന്നു സാരം.


Also Read; പ്രചാരണച്ചൂടിൽ ഡൽഹി; രാഹുലിനെയും പ്രിയങ്കയേയും ഇറക്കി കരുത്തുകാട്ടാൻ കോൺഗ്രസ്


ഇതുകൊണ്ടാണ് ഡൽഹി പാർട്ടികളെ വട്ടംചുറ്റിക്കും എന്നു പറയുന്നത്. ഇത്തവണത്തെ ലോക്ശഭാ തെരഞ്ഞെടുപ്പിലേക്കു വന്നാൽ ആംആദ്മി പാർട്ടിക്ക് കയ്യിൽ നിന്നു പോയത് 30 ശതമാനം വോട്ടാണ്. 15 ശതമാനം കോൺഗ്രസിനും 16 ശതമാനം ബിജെപിക്കും കൂടി. ആ കണക്ക് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ്)


ആംആദ്മി പാർട്ടിക്കു കുറഞ്ഞ 30 ശതമാനം വോട്ടിൽ 10 ശതമാനം പോയിരിക്കുന്നത് സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനാണ്. നാലേകാൽ ശതമാനം വോട്ടിൽ നിന്ന് കോൺഗ്രസ് വളർന്നത് ആം ആദ്മി പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയതുകൊണ്ടു മാത്രമാണ്. ഫലത്തിൽ ഏഴു സീറ്റും ജയിച്ച ബിജെപിക്ക് 16 ശതമാനം വോട്ട് മാത്രമേ കൂടിയിട്ടുള്ളു. ആംആദ്മി പാർട്ടിക്കു കുറഞ്ഞത് 20 ശതമാനം മാത്രവുമാണ്. 2019ലെ പോലെ വലിയൊരു ചാഞ്ചാട്ടമല്ല 2024ൽ ഉണ്ടായത്. സീറ്റുകൾ ബിജെപി തൂത്തുവാരിയപ്പോഴും കേജ്രിവാളിന്‍റെ പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ എങ്ങും പോയിട്ടില്ല.

ഇത്തവണ 2020ൽ എന്നതുപോലെ 36 ശതമാനം വോട്ട് കൂടുതൽ കിട്ടേണ്ട സ്ഥിതി ആംആദ്മി പാർട്ടിക്കില്ല. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ 15 ശതമാനം വോട്ട് കൂടിയാൽ തന്നെ എഴുപതിൽ 50 സീറ്റു കിട്ടും. ബിജെപിക്ക് ഭരണം കിട്ടണമെങ്കിൽ 2024ൽ ലഭിച്ച വോട്ട് വിഹിതം നിലനിർത്തിയാൽ മതി. എഴുപതിൽ 52 സീറ്റിലും മുന്നിൽ ബിജെപി ആയിരുന്നു. ആംആദ്മി പാർട്ടിയും കോൺഗ്രസും ചേർന്നു മുന്നിലെത്തിയത് 18 നിയമസഭാ സീറ്റിൽ മാത്രവുമാണ്.അതുകൊണ്ടാണ് ഡൽഹിയിലെ അടിയൊഴുക്കുകൾ ഒരു തീർപ്പിനും വഴങ്ങുന്നതല്ല എന്നു പറയുന്നത്.

KERALA
'ആവശ്യപ്പെട്ട പണം നൽകിയില്ല, സ്വത്ത് വിൽക്കാൻ വിസമ്മതിച്ചു, സുബൈദയെ കൊല്ലാൻ കാരണം മകൻ്റെ വൈരാഗ്യം'; താമരശ്ശേരി CI സായൂജ് കുമാർ
Also Read
user
Share This

Popular

KERALA
KERALA
'ആവശ്യപ്പെട്ട പണം നൽകിയില്ല, സ്വത്ത് വിൽക്കാൻ വിസമ്മതിച്ചു, സുബൈദയെ കൊല്ലാൻ കാരണം മകൻ്റെ വൈരാഗ്യം'; താമരശ്ശേരി CI സായൂജ് കുമാർ