fbwpx
ഗാസ ശാന്തമാകുന്നു?; വെടിനിർത്തൽ കരാർ ഇന്നുമുതൽ പ്രാബല്യത്തിൽ, ആവശ്യമെങ്കിൽ ആക്രമണം തുടരുമെന്ന് നെതന്യാഹു
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Jan, 2025 10:15 AM

വടക്കൻ, മധ്യ, തെക്കൻ ഗാസാ അതിർത്തികളിലായി മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങള്‍ കൈറ്റത്തിനായി ഇസ്രയേല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലേതുമാർഗമാണ് ആദ്യഘട്ടത്തില്‍ ബന്ദികളെത്തുന്നതെന്ന് ഹമാസിന്‍റെ ഭാഗത്തുനിന്ന് അറിയിപ്പുലഭിച്ചിട്ടില്ല.

WORLD





ഗാസയിൽ വെടിനിർത്തൽ കരാർ ഇന്ന് പ്രാബല്യത്തിൽ വരും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെ വെടിനിർത്തലിനൊപ്പം ബന്ദികളെ മോചിപ്പിക്കുന്നതിനും തുടക്കമാകും. ഇന്ന് മൂന്ന് സ്ത്രീകളെയാണ് മോചിപ്പിക്കുക.അതേ സമയം ബന്ദികളെ ഏതുമാർഗമാണ് കെെമാറുകയെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നതായാണ് റിപ്പോർട്ട്.

വടക്കൻ, മധ്യ, തെക്കൻ ഗാസാ അതിർത്തികളിലായി മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങള്‍ കൈറ്റത്തിനായി ഇസ്രയേല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലേതുമാർഗമാണ് ആദ്യഘട്ടത്തില്‍ ബന്ദികളെത്തുന്നതെന്ന് ഹമാസിന്‍റെ ഭാഗത്തുനിന്ന് അറിയിപ്പുലഭിച്ചിട്ടില്ല. ഹമാസില്‍ നിന്ന് റെഡ് ക്രോസിലേക്കും- തുടർന്ന് ഐഡിഎഫിലേക്കും ബന്ദികളെ കെെമാറുമെന്നുമാത്രമാണ് ലഭ്യമായ വിവരം.


Also Read; ഇറാനില്‍ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ വെടിവെപ്പില്‍ കൊല്ലപ്പെട്ടു; ആരാണിവർ?


നേരത്തെ വെടി നിർത്തലിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയ ശേഷവും കരാറിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ആദ്യദിനം മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് കൈമാറിയില്ലെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. വിവരങ്ങള്‍ ലഭിക്കാതെ വെടിനിർത്തലുമായി മുന്നോട്ടില്ലെന്ന് നെതന്യാഹൂവിന്‍റെ ഓഫീസ് അറിയിച്ചു. കരാർ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.


ഈ കാരാർ താത്കാലികമാണെന്നും  വേണമെങ്കിൽ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പു നൽകിയിരുന്നു. അമേരിക്ക തങ്ങളോടൊപ്പം ഉണ്ടെന്നും ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ ഒരുതരത്തിലുമുള്ള കരാർലംഘനവും അംഗീകരിക്കില്ലെന്നും, അങ്ങനെയുണ്ടായാല്‍ പൂർണ്ണ ഉത്തരവാദിത്വം ഹമാസിനാണെന്നുമാണ് നെതന്യാഹൂവിന്‍റെ പ്രസ്താവന.


KERALA
തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണം; യുഡിഎഫിന് അന്‍വറിൻ്റെ കത്ത്
Also Read
user
Share This

Popular

KERALA
KERALA
കുസാറ്റ് ദുരന്തത്തിലെ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യ