fbwpx
"സജി നന്ത്യാട്ട് എല്ലാം വെളിപ്പെടുത്തി, ഫിലിം ചേംബര്‍ അടക്കമുള്ള സംഘടനകളില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു"; പരാതി പിന്‍വലിക്കുമെന്ന് വിന്‍സി അലോഷ്യസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Apr, 2025 04:24 PM

ഇതിന്റെ പേരില്‍ നിയമനടപടികള്‍ ഒന്നും എടുക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. കൊടുത്ത പരാതി പിന്‍വലിച്ചാലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ആരെ വിശ്വസിച്ചിട്ടാണ് ഞാന്‍ ഇപ്പോള്‍ പരാതി കൊടുക്കേണ്ടത്? ആരുടെ മുന്നിലേക്കാണ് നിയമനടപടിയായി പോകേണ്ടത്?

MALAYALAM MOVIE


പരാതി നല്‍കിയപ്പോള്‍ നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപറയരുതെന്ന് വ്യക്തമായി തന്നെ സംഘടനകളെ അറിയിച്ചിരുന്നുവെന്ന് നടി വിന്‍സി അലോഷ്യസ്. എന്നാല്‍ ഫിലിം ചേംബര്‍ സെക്രട്ടറി സജി നന്ത്യാട്ട് ആണ് എല്ലാം വെളിപ്പെടുത്തിയത്. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കാര്യമാണ് അദ്ദേഹം ചെയ്‌തെന്നും വിന്‍സി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ഫിലിം ചേബറിനും സിനിമയുടെ ഇന്റേണല്‍ കംപ്ലെയ്ന്റ് അതോറിറ്റിക്കുമായിരുന്നു വിന്‍സി നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പരാതി കൊടുത്തത്. ആ പരാതികള്‍ പിന്‍വലിക്കുമെന്നും വിന്‍സി വ്യക്തമാക്കി.

വിന്‍സി അലോഷ്യസിന്റെ വാക്കുകള്‍:

പരാതിയില്‍ ഞാന്‍ നടന്റെ പേര് വ്യക്തമാക്കിയിരുന്നു. പക്ഷെ ആ നടന്റെ പേരോ ആ സിനിമയുടെ പേരോ പുറത്തുപറയാന്‍ എനിക്ക് താല്‍പര്യമില്ല. എനിക്ക് ഭയമില്ല. പക്ഷെ ഞാന്‍ വളറെ ഡിസപ്പോയന്റഡാണ്. കാരണം പരാതി നല്‍കിയവരോട് ഈ നടന്റെ പേരോ സിനിമയുടെ പേരോ പുറത്തു പറയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആ വിശ്വസിച്ച് ഏല്‍പ്പിച്ച ആളുകള്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി എല്ലാം പറഞ്ഞു എന്ന് ഞാന്‍ അറിഞ്ഞു. എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കാര്യമാണ് ചെയ്തത്. ഫിലിം ചേംബര്‍ സെക്രട്ടറി സജി നന്ത്യാട്ട് സാറാണ് അതെല്ലാം പറഞ്ഞതെന്ന് അറിയാന്‍ കഴിഞ്ഞു. വളരെ മോശമായി പോയി എന്ന് തോന്നുന്നു.

പൊതുസമൂഹം പലതും വിമര്‍ശിക്കും. എന്തിട്ടാലും വിമര്‍ശിക്കും. നല്ലതിട്ടാലും ചീത്തയിട്ടാലും വിമര്‍ശിക്കും. പൊതുസമൂഹത്തിന് തിന്നാന്‍ കൊടുക്കാനല്ല ഞാന്‍ അദ്ദേഹത്തിന്റെ പേര് പറയണ്ടാ എന്ന് പറഞ്ഞത്. ഇയാളെ വെച്ച് എടുത്തു നിസഹായ അവസ്ഥയില്‍ പെട്ട ചില സിനിമകളുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍. അവരുടെ ബിസിനസിനെ ഇത് ബാധിക്കരുത് എന്ന് എനിക്ക് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. അല്ലെങ്കില്‍ നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ. അയാള്‍ എന്നെ അങ്ങനെയൊക്കെ ചെയ്തു എന്ന് പറഞ്ഞാല്‍ ഞാന്‍ അല്ലേ നാട്ടുകാരുടെ മുന്നില്‍ ഹീറോ. എന്തിന് ഞാന്‍ അതിന് മുതിരുന്നില്ല.


ALSO READ: ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വരും; വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ സജി നന്ത്യാട്ട്




ഇതിന്റെ പേരില്‍ നിയമനടപടികള്‍ ഒന്നും എടുക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. കൊടുത്ത പരാതി പിന്‍വലിച്ചാലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ആരെ വിശ്വസിച്ചിട്ടാണ് ഞാന്‍ ഇപ്പോള്‍ പരാതി കൊടുക്കേണ്ടത്? ആരുടെ മുന്നിലേക്കാണ് നിയമനടപടിയായി പോകേണ്ടത്? ഒരു സിംപിള്‍ ബ്ലഡ് ടെസ്റ്റ് നടത്തിയാല്‍ കിട്ടാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. എന്നിട്ട് പൊലീസിന് പോലും ചില ആളുകളെ തൊടാന്‍ പറ്റുന്നില്ല എന്നുണ്ടെങ്കില്‍ ഞാന്‍ എവിടെ പോയിട്ടാണ് പരാതി കൊടുക്കേണ്ടത്? അതില്‍ മുന്നേ ഒരു ബോധ്യം ഉള്ളതുകൊണ്ടാണ് ഞാന്‍ ഒറ്റയ്ക്ക് ഒരു നിലപാട് എടുത്തത്. പരാതി കൊടുക്കണം എന്ന് പറഞ്ഞ്, ഒരുപാട് സംഘടനകള്‍ വന്നു. അവര്‍ തന്നെ നിയമം ലംഘിച്ച സാഹചര്യത്തില്‍ ഇനി ആരോടാണ് ഞാന്‍ പോയി പറയേണ്ടത്?

എന്നെ ഒന്നും പിന്നോട്ട് വലിക്കുന്നില്ല. ഞാന്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ നിന്നൂ എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ തെറ്റ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒന്നും എന്നെ പിന്നോട്ട് വലിക്കാതെ ഞാന്‍ സ്വന്തമായൊരു നിലപാട് എടുത്ത് അത് സോഷ്യല്‍ മീഡിയയില്‍ തുറന്ന് പറഞ്ഞ ആളാണ് ഞാന്‍. മറ്റുള്ളവരെ വിശ്വസിക്കാന്‍ നിന്നൂ എന്നതില്‍ ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു. ഫിലിം ചേംബര്‍ പരാതി അങ്ങോട്ട് ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു. എന്നാലേ അവര്‍ക്ക് നടപടി എടുക്കാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞു. ഇന്റേണലിയും സിനിമയുടെയും നടന്റെയും പേര് പറയാതെ അവര്‍ക്ക് നല്ല രീതിയില്‍ നടപടികള്‍ എടുക്കാം. എന്തിന് അവര്‍ പുറത്ത് പറഞ്ഞു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഹിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ എന്തിന് നമ്മള്‍ ആയിട്ട് അത് ഇട്ടുകൊടുക്കുന്നു?


എന്തു ഉദ്ദേശ ലക്ഷ്യമാണെങ്കിലും എന്ത് തന്നെയാണെങ്കിലും മീഡിയക്ക് മുന്നില്‍ ആളാവാന്‍ ആണെങ്കില്‍ പോലും പറയരുതായിരുന്നു. ഞാന്‍ ആ വ്യക്തിയെയും സംഘടനെയും വിശ്വസിച്ചതായിരുന്നു. ഞാന്‍ അയാളുടെ പേര് പുറത്ത് പറയുന്നതിലൂടെ ഒന്ന് കൂടെ നിലപാടുള്ളവളും ധൈര്യമുള്ളവളും എല്ലാം ആയി മാറും. ഞാന്‍ ആ പേര് പറയുന്നില്ല എന്നതിന് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. എന്റെ ശക്തമായ തീരുമാനത്തെ അവര്‍ മാനിക്കും എന്നതിന്റെ പുറത്താണ് പരാതി നല്‍കാമെന്ന് സംഘടനകളോടെല്ലാം വാക്ക് നല്‍കിയത്. അത് തെറ്റിച്ചത് ഒരാളാണ്. അത് ഒരേ ഒരു വ്യക്തിയാണെങ്കില്‍ പോലും നഷ്ടപ്പെടുന്നത് എല്ലാ സംഘടനകളോടും ഉള്ള വിശ്വാസമാണ്.


ALSO READ : 'അനുഭവം പറഞ്ഞത് നടനായിരുന്നെങ്കില്‍, അയാള്‍ ലഹരി വിരുദ്ധ ക്യാംപയ്‌നിന്റെ അംബാസിഡര്‍ ആയേനേ'; ജോളി ചിറയത്ത്




എനിക്കൊരു സമ്മര്‍ദ്ദവുമില്ല. ആകെ ഉണ്ടായിരുന്ന സമ്മര്‍ദ്ദം പരാതി കൊടുക്കണം എന്നതായിരുന്നു. ഈ പേരുകള്‍ പുറത്ത് വരില്ലെന്ന് അത്രയും ഉറപ്പ് വരുത്തിയ ശേഷമാണ് ഞാന്‍ പരാതി കൊടുത്തത്. ഇവര്‍ തന്നെ നിര്‍ബന്ധിച്ചതാണ്. എന്തിനായിരുന്നു എന്ന് എനിക്ക് അറിയില്ല. ഇനി വേറെ രണ്ട് സംഘടനകള്‍ കൂടിയുണ്ട്. എനിക്ക് ഇപ്പോള്‍ ആരിലും വിശ്വാസമൊന്നുമില്ല. പക്ഷെ മാന്യമായൊരു നിലപാട് എടുത്താല്‍ എനിക്ക് നന്ദിയുണ്ട്. മുന്നോട്ട് പോകുമ്പോഴും എന്തെങ്കിലും എനിക്ക് വന്നാല്‍ നിങ്ങളെ സമീപിക്കാന്‍ എനിക്ക് തോന്നും. എന്നെ പോലുള്ള ഒരു നൂറ് പെണ്‍കുട്ടികള്‍ക്ക് തോന്നും. സജി നന്ത്യാട്ടിന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി അയാള്‍ എന്റെ പരാതി ഉപയോഗിച്ചുവെന്ന് എനിക്ക് തോന്നുന്നു. കബിളിപ്പിക്കപ്പെട്ടത് ഞാന്‍ ആണ്.

ലഹരി ഉപയോഗത്തിന് ഒക്കെ മുന്നെ അഭിനേതാക്കളുടെ പ്രൈവസി കീപ്പ് ചെയ്യാനുള്ള കുറച്ച് പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കണം എല്ലാ സംഘടനകള്‍ക്കും. ഒരു പരാതിക്കാരി വന്ന് പറയുന്ന കാര്യങ്ങള്‍ അത്രയും സുരക്ഷിതമായി വെക്കാനുള്ള ചങ്കുറപ്പ് എല്ലാ അംഗങ്ങളും ഉണ്ടാക്കി എടുക്കാന്‍ ആദ്യം പഠിക്ക്. എന്നിട്ടൊക്കെ ലഹരി ഒഴിവാക്കാനൊക്കെ നോക്കാം.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഇനി ഇപ്പോള്‍ ഞാന്‍ പരാതി കൊടുത്ത വ്യക്തി മാറി വരുന്നുണ്ടെങ്കില്‍ ഞാന്‍ വീണ്ടും അയാള്‍ക്കൊപ്പം അഭിനയിച്ചു എന്ന് വരും. പൊലീസും എക്‌സൈസും ബന്ധപ്പെട്ടാല്‍ ഒരു പരാതി നല്‍കാനൊന്നും ഞാന്‍ തയ്യാറാവില്ല പക്ഷെ അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ അതിന് മറുപടി പറയുക തന്നെ ചെയ്യും. സജി നന്ത്യാട്ടിന് നല്‍കിയ പരാതി ഞാന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

എഎംഎംഎയിലെ അഡ്‌ഹോക് ഗ്രൂപ്പ് മുഴുവന്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അവര്‍ ഇതുവരെയും പറഞ്ഞ വാക്കിനോട് നീതി പുലര്‍ത്തിയിട്ടുണ്ട്. എനിക്ക് തന്ന വാക്കുകളോട് നീതി പുലര്‍ത്തിയിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.


Also Read
user
Share This

Popular

WORLD
KERALA
WORLD
കാനഡയിൽ അജ്ഞാതരുടെ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു