fbwpx
യുഡിഎഫ് ജയിച്ചത് എൽഡിഎഫ് വോട്ട് കൊണ്ടെന്ന ആരോപണം: വിവാദ പ്രസ്താവനകൾ ഒഴിവാക്കണം; പി. സരിന് താക്കീതുമായി സിപിഎം
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Oct, 2024 07:40 AM

കൂടിയാലോചനകൾ ഇല്ലാതെ നടത്തുന്ന ഇത്തരം പ്രതികരണങ്ങൾ സിപിഎം ക്യാമ്പിൽ കടുത്ത അസംതൃപ്തിക്ക് കാരണമായതോടെയാണ് നിയന്ത്രണം വേണമെന്ന് പാർട്ടി നേതൃത്വം പി. സരിനോട് ആവശ്യപ്പെട്ടത്

KERALA BYPOLL


പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി. സരിനോട് വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് സിപിഎം നിർദേശം. 2021ൽ ബിജെപിയെ പരാജയപ്പെടുത്താന്‍ ഷാഫി പറമ്പിലിന്,  ഇടതുസഹയാത്രികർ വോട്ട് ചെയ്തുവെന്ന പ്രതികരണം വിവാദമായതോടെയാണ് സിപിഎം സരിന് നിർദേശം നൽകിയത്.

ALSO READ: യുഡിഎഫ് ജയിച്ചത് എൽഡിഎഫ് വോട്ട് കൊണ്ടെന്ന ആരോപണം: "സരിൻ മറുപടി അർഹിക്കുന്നില്ല, സത്യം പാലക്കാട്ടെ ജനങ്ങൾക്കറിയാം": ഷാഫി പറമ്പിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മേൽക്കൈ ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് ഇടതു സ്ഥാനാർഥി സരിൻ്റെ പ്രതികരണം വിവാദത്തിന് തിരി കൊളുത്തിയത്. കൂടിയാലോചനകൾ ഇല്ലാതെ നടത്തുന്ന ഇത്തരം പ്രതികരണങ്ങൾ സിപിഎം ക്യാമ്പിൽ കടുത്ത അസംതൃപ്തിക്ക് കാരണമായതോടെയാണ് നിയന്ത്രണം വേണമെന്ന് പാർട്ടി നേതൃത്വം പി. സരിനോട് ആവശ്യപ്പെട്ടത്. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് വിളിച്ചു വരുത്തി ജില്ല നേതാക്കൾ സരിനെ കാര്യങ്ങൾ ധരിപ്പിച്ചു.

ALSO READ: "2021ല്‍ ഷാഫി ജയിച്ചത് ഇടത് വോട്ടുകള്‍ കൊണ്ട്, ഇത്തവണ ആ വോട്ടുകള്‍ യുഡിഎഫിന് നിഷേധ വോട്ടുകളാകും"; വിവാദ പ്രസ്താവനയുമായി പി. സരിൻ

ഇന്നലെ വൈകിട്ട് നടന്ന പ്രചരണങ്ങൾക്ക് ശേഷം സരിൻ മാധ്യമങ്ങളോട് പ്രതികരിക്കാതെ വിട്ടു നിന്നതും നിയന്ത്രണത്തിൻ്റെ ഭാഗമാണ്. സരിൻ്റെ വിവാദ പ്രസ്താവന കോൺഗ്രസ് തള്ളുകയും, ബിജെപി പ്രചരണ ആയുധമാക്കുകയും ചെയ്തതോടെ ഇവ പ്രതിരോധിക്കേണ്ട ബാധ്യത കൂടി പാലക്കാട് സിപിഎമ്മിന് ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്.

KERALA
പത്തനംതിട്ടയിൽ വിവാഹ സംഘത്തിനു നേരെ അതിക്രമം: എസ്ഐ ജിനുവിനും മൂന്ന് പൊലീസുകാര്‍ക്കും സസ്പെന്‍ഷന്‍
Also Read
user
Share This

Popular

KERALA
KERALA
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: എ.എന്‍. രാധാകൃഷ്ണനും അനന്തു കൃഷ്ണനും തമ്മില്‍ അടുത്ത ബന്ധം; നടന്നത് കോടിയുടെ ഇടപാടുകളെന്ന് ലാലി വിന്‍സെന്റ്