മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു
സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. സിപിഒ സി. ബിജുവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മാമലശേരി സ്വദേശിയാണ് ബിജു. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ALSO READ: മലപ്പുറം അരീക്കോട് എംഎസ്പി ക്യാമ്പിലെ പൊലീസുകാരൻ ജീവനൊടുക്കി
അതേസമയം, കഴിഞ്ഞദിവസവും സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിരുന്നു. മലപ്പുറം അരീക്കോട് മലബാർ സ്പെഷ്യൽ പൊലീസ് ക്യാമ്പിലെ പൊലീസുകാരനാണ് ജീവനൊടുക്കിയത്. വയനാട് കല്പറ്റ സ്വദേശി വിനീതാണ് ആത്മഹത്യ ചെയ്തത്. രാത്രി തോക്കുമായി ബാത്ത്റൂമിൽ കയറി സ്വയം നിറയൊഴിക്കുകയായിരുന്നു. കഠിന പരിശീലനം തുടരുന്നതിനിടെ അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)