തൊമ്മൻകുത്ത് സെൻ്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശാണ് പൊളിച്ച് നീക്കിയത്
ഇടുക്കി തൊമ്മൻ കുത്തിൽ സ്ഥാപിച്ച കുരിശ് പൊളിച്ച് വനം വകുപ്പ്. തൊമ്മൻകുത്ത് സെൻ്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശാണ് പൊളിച്ച് നീക്കിയത്. ഇന്നലെയാണ് തൊമ്മൻകുത്ത് സെൻ്റ് തോമസ് പള്ളി തൊമ്മൻ കുത്തിൽ കുരിശ് സ്ഥാപിച്ചത്.
കുരിശ് സ്ഥാപിച്ചത് വനഭൂമിയിലെന്ന് കാളിയാർ ഡിഎഫ്ഒ പറഞ്ഞു. കുരിശ് സ്ഥാപിച്ചത് അനധികൃതമായി ആണെന്നും, സ്ഥാപിച്ചവർക്കെതിരെ വനസംരക്ഷണ നിയമപ്രകാരം കേസ് എടുക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു. അതേസമയം കൈവശ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചത് എന്നാണ് വിശ്വാസികളും സെൻ്റ് തോമസ് പള്ളി അധികൃതരും ഇതേപ്പറ്റി പറയുന്നത്.