'ചോട്ടു അമിതമായി ഉറങ്ങി' എന്ന കുറിപ്പോടെയായിരുന്നു മനോഹരമായ വീഡിയോ പങ്കുവച്ചത്.
അൽപ്പം തണുപ്പൊക്കെ ആസ്വദിച്ച് മടിപിടിച്ച് കിടന്നുറങ്ങാൻ ആഗ്രഹിക്കുവരാണ് ഏറെപ്പേരും. അതിനി മനുഷ്യനായാലും ശരി മൃഗങ്ങളായാലും ശരി സുഖം പിടിച്ച് കിടക്കാൻ ഒരിടം കിട്ടിയാൽ അതുമതി പിന്നെ.അങ്ങനെ മണ്ണിൽ പൂണ്ടു കിടന്ന് ഉറങ്ങുന്ന ഇത്തിരിക്കുഞ്ഞനെ അമ്മ വിളിച്ചെഴിന്നേൽപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ക്യൂട്ട്നസ് കൊണ്ട് ആരെയും തോൽപ്പിക്കുന്ന കുട്ടിയാനയാണ് വീഡിയോയിലെ താരം.തനിക്ക് ചുറ്റുമുള്ളതിനെ കുറിച്ച് യാതൊന്നും അറിയാതെ മണ്ണിൽ പാതിയോളം മൂടിയായിരുന്നു ആശാൻ്റെ കിടപ്പ് .ആനക്കുട്ടിയെ അമ്മ തന്‍റെ തുമ്പിക്കൈ കൊണ്ട് പുറത്ത് തട്ടി വിളിച്ചുണർന്നുന്നതാണ് വീഡിയോ.
ഉണറക്കമുണർന്ന ഉടനെ തന്നെ ഒന്ന് നേരെ നിൽക്കാൻ പാടുപെടുന്ന കുട്ടിക്കുറുമ്പൻ്റെ ചലനങ്ങളാണ് രസകരം. എഴുന്നേൽക്കാനുള്ള കഷ്ടപ്പാടും മറ്റും അമ്മ നോക്കി നിൽക്കുകയാണ്, ഏറെ പരിശ്രമങ്ങൾക്കൊടുവിൽ അവൻ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങുമ്പോൾ സുരക്ഷയൊരുക്കി മറ്റൊരാനയും എത്തുന്നു.
Also Read;വളർത്തുനായകൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
രണ്ട് അമ്മമാരുടെയും നടുക്ക് ഗമയോടെ കുട്ടിക്കൊമ്പൻ നടക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.റിട്ടേർഡ് ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദ തന്‍റെ എക്സ് ഹാന്‍റിലില്‍ പങ്കുവച്ച വീഡിയോയാണ് കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത്.'ചോട്ടു അമിതമായി ഉറങ്ങി' എന്ന കുറിപ്പോടെയായിരുന്നു മനോഹരമായ വീഡിയോ പങ്കുവച്ചത്.
നിരവധിപ്പേരാണ് കുട്ടികൊമ്പൻ്റെ വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്. 'ഇത്രയും ഹൃദയസ്പർശിയായ നിമിഷം', 'ഭൂമിയിലെ ഏറ്റവും മധുരമുള്ള ജീവികൾ' എന്നെല്ലാമായിരുന്നു പലരും കുറിച്ചത് 'എഴുന്നേക്ക്. സ്കൂളില്‍ പോകാന്‍ സമയമായി' എന്നതു പോലെ രസകരമായ കമൻ്റുകളും കാണാം.