ഷാരൂഖ് ഖാനും ദീപികയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് കിംഗ്
ഓം ശാന്തി ഓം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മുതല്‍ ഷാരൂഖ് ഖാനും ദീപിക പദുകോണും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത് പ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന കാര്യമാണ്. ഇരുവരും ഒന്നിച്ച ചെന്നൈ എക്‌സ്‌പ്രെസ്, പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സിദ്ധാര്‍ഥ് ആനന്ദിന്റെ കിംഗ് എന്ന ആക്ഷന്‍ ത്രില്ലറിലാണ് ഇരുവരും ഒന്നിക്കാന്‍ പോകുന്നത്.
പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ചിത്രത്തില്‍ ദീപിക പദുകോണ്‍ എക്‌സ്‌റ്റെന്റഡ് കാമിയോ റോളിലെത്തും. എന്നാല്‍ ദീപികയുടെ കഥാപാത്രം കഥയില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രത്തില്‍ സുഹാന ഖാനിന്റെ അമ്മയായാണ് ദീപിക എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: '64കാരന്‍ 31കാരിയെ പ്രേമിക്കുന്നു'; ട്രോളുകള്‍ക്ക് മറുപടി നല്‍കി മാളവിക മോഹനന്‍
'ദീപികയുടെ കഥാപാത്രം കഥയ്ക്കും കഥാപരിസരത്തിനും വളരെ പ്രധാനപ്പെട്ടതാണ്', എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 'ഷാരൂഖ് ഖാനും സിദ്ധാര്‍ഥ് ആനന്ദും ദീപികയെ ഈ സ്‌പെഷ്യല്‍ റോളില്‍ കാസ്റ്റ് ചെയ്യാന്‍ വളരെ അധികം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ദീപിക സ്‌ക്രീന്‍ സ്‌പെയിസ് കുറവുള്ള റോളാണെങ്കിലും അത് സ്വീകരിക്കുകയായിരുന്നു', എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാരൂഖ് ഖാനും ദീപികയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് കിംഗ്. വൈആര്‍എഫിന്റെ പത്താന്‍ 2ലും ഇരുവരും ഒന്നിക്കുമെന്നാണ് സൂചന. അതേസമയം അണിയറ പ്രവര്‍ത്തകര്‍ കിംഗിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ചിത്രം ഒരു റിവെഞ്ച് ഡ്രാമയാണെന്നാണ് പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.