fbwpx
59 അണക്കെട്ടുകളുടെ ബഫർസോണ്‍ വ്യാപിപ്പിക്കാന്‍ KSEB; തീരുമാനം ബോർഡിന്റെ പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി
logo

ന്യൂസ് ഡെസ്ക്

Posted : 10 Apr, 2025 08:13 PM

നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്

KERALA


കെഎസ്ഇബി ഡാമുകളുടെ പരമാവധി ജലനിരപ്പ് മുതൽ ഉള്ളിലേക്കുള്ള ഭൂമി ബഫർ സോൺ ആയി നിശ്ചയിക്കാൻ വൈദ്യുതി ബോർഡ് നടപടി ആരംഭിച്ചു. ജലവിഭവ വകുപ്പ് മുൻപ് പുറത്തിറക്കിയ ഉത്തരവ് കെഎസ്ഇബി ഡാമുകളിലേക്കും വ്യാപിപ്പിക്കുന്ന തീരുമാനം ബോർഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.


26.12.2024 ലാണ് ജലവിഭവവകുപ്പ് വിവാദ ഉത്തരവിറക്കിയത്. ജലവിഭവ വകുപ്പിന് കീഴിൽ വരുന്ന സംസ്ഥാനത്തെ ഡാമുകളുടെ പരമാവധി ജലനിരപ്പ് മുതൽ 120 മീറ്റർ ഉള്ളിലേക്ക് ബഫർ സോൺ ആയി പ്രഖ്യാപിച്ച് ഉത്തരവിറക്കുകയായിരുന്നു . ഇവിടങ്ങളിൽ നിർമാണ പ്രവൃത്തികൾക്ക് രണ്ട് കാറ്റഗറികളായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഉത്തരവ് . വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ തന്നെ അറിയിച്ചു. എന്നാൽ ജലവിഭവകുപ്പിന്റെ ഉത്തരവിന് സമാനമായി കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളിലേക്കും ബഫർ സോൺ വ്യാപിപ്പിക്കുന്ന തീരുമാനം പരിഗണനയിലാണെന്നാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചത്. അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മറുപടി.


Also Read: ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2228.30 കോടി അനുവദിച്ച് ധനവകുപ്പ്


ഇത്തരം ഉത്തരവ് പുറത്തിറങ്ങിയാൽ അത് ഏറ്റവും അധികം ബാധിക്കുക ഇടുക്കി ജില്ലയെയാണ്. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ 59 ഡാമുകളിൽ 24 എണ്ണവും ഇടുക്കി ജില്ലയിലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങളെ വൈദ്യുതി വകുപ്പിന്റെ ഉത്തരവ് ബാധിക്കും. വൈദ്യുതി വകുപ്പ് ഉത്തരവ് പുറത്തിറങ്ങിയാൽ ഇടുക്കി ജില്ലയിലെ കാഞ്ചിയാർ, ഉപ്പുതറ , അയ്യപ്പൻ കോവിൽ തുടങ്ങിയ മൂന്ന് ചെയിൻ മേഖലകളിലും കല്ലാർകുട്ടിയിലെ 10 ചെയിൻ മേഖലകളിലും പട്ടയം കാത്തിരിക്കുന്നവർക്ക് അവ ലഭിക്കില്ല. കൂടാതെ കട്ടപ്പന നാഗസഭ പരിധിയെയും ഇരട്ടയാർ നെടുകണ്ടം രാജാക്കാട് ശാന്തൻപാറ പള്ളിവാസൽ മൂന്നാർ വാഴത്തോപ്പ് കഞ്ഞിക്കുഴി അറക്കുളം മാങ്കുളം പീരുമേട് തുടങ്ങി 23 പഞ്ചായത്തുകളിലും ബഫർ സോൺ മേഖലയിൽ നിർമാണ നിരോധനം ഉണ്ടാകും .

Also Read: ഡ്രൈ ഡേയില്‍ ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മദ്യം നല്‍കാന്‍ അനുമതി; കള്ളു ഷാപ്പുകളുടെ നിലവാരം ഉയര്‍ത്തും: എം.ബി രാജേഷ്

പത്തനംതിട്ടയിൽ 13 ഡാമുകൾ, വയനാട് എട്ട്, കോഴിക്കോട് ഏഴും മലപ്പുറം , തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലുമായാണ് മറ്റ് കെഎസ്ഇബി നിയന്ത്രണത്തിലുള്ള ഡാമുകൾ . ഇവിടങ്ങളിലും ഉത്തരവ് ബാധകമാകും . ഡാമുകൾക്ക് ചുറ്റുമുള്ള നിർമാണ പ്രവൃത്തികൾക്ക് എന്‍ഒസി നൽകുന്നതിനെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ 2023ൽ ജലവിഭവവകുപ്പ് നിയോഗിച്ച എട്ട് അംഗ സമിതിയുടെ റിപ്പോർട്ട് അതേപടി ഉത്തരവാക്കിയതാണ് വകുപ്പിന് സംഭവിച്ച വീഴ്ചയെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പറയുന്നു. വിവാദ ഉത്തരവ് പിൻവലിച്ചതായി നിയമസഭയിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ച ദിവസം തന്നെയാണ് വൈദ്യുതി വകുപ്പ് വിവാദത്തിന് തിരികൊളുത്തിയത്.

WORLD
ഗാസയ്ക്ക് ഐക്യദാര്‍ഢ്യം; ഇസ്രയേല്‍ പൗരന്മാര്‍ക്ക് പ്രവേശനം വിലക്കി മാലിദ്വീപ് സര്‍ക്കാര്‍
Also Read
user
Share This

Popular

KERALA
NATIONAL
കേരളം ഭരിക്കുന്നത് പിണറായി വിജയനാണെന്ന് ഓർമ വേണം; ഷൈൻ ടോം ചാക്കോയ്ക്ക് DYFIയുടെ മുന്നറിയിപ്പ്