fbwpx
രണ്ടാം ടേമിൽ ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ട്രംപ്; പ്രസംഗം നീണ്ടത് ഒന്നര മണിക്കൂറിലധികം
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Mar, 2025 06:27 AM

ജനുവരി 20ന് അധികാരത്തിലെത്തിയതിന് പിന്നാലെ നടപ്പാക്കിയ നയങ്ങൾ വിശദമാക്കി, നേട്ടങ്ങൾ ഊന്നിപ്പറയുന്നതായിരുന്നു ട്രംപിൻ്റെ ആദ്യത്തെ അഭിസംബോധന

WORLD

രണ്ടാമതും അമേരിക്കൻ പ്രസിഡൻ്റായി ചുമതലയേറ്റതിന് ശേഷം ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച്, അവകാശവാദങ്ങൾ വിശദമാക്കുന്നതായിരുന്നു ഒന്നര മണിക്കൂറിലധികം നീണ്ടു നിന്ന ട്രംപിൻ്റെ അഭിസംബോധന. യുഎസ് കോൺഗ്രസിലെത്തിയ മസ്കിനെതിരെ പ്ലക്കാർഡുകളുമായി ഡെമോക്രാറ്റുകളുടെ പ്രതിഷേധവുമുണ്ടായിരുന്നു. 

ജനുവരി 20ന് അധികാരത്തിലെത്തിയതിന് പിന്നാലെ നടപ്പാക്കിയ നയങ്ങൾ വിശദമാക്കി, നേട്ടങ്ങൾ ഊന്നിപ്പറയുന്നതായിരുന്നു ട്രംപിൻ്റെ ആദ്യത്തെ അഭിസംബോധന. തന്നെ എന്തിനാണോ ജനം തിരഞ്ഞെടുത്തത്, അതാണ് ചെയ്യുന്നതെന്ന് പറഞ്ഞ ട്രംപ് അനധികൃത കുടിയേറ്റ വിഷയത്തിലടക്കം ബൈഡൻ ഭരണകൂടത്തെ വിമർശിക്കാനും മറന്നില്ല.

ജോ ബൈഡൻ അതിർത്തികൾ തുറന്ന് നൽകിയത് അനധികൃത കുടിയേറ്റക്കാർക്ക് അനുകൂലമായെന്നും രാജ്യത്തിൻ്റെ തൊഴിൽ മേഖലയെയടക്കം അത് മോശമായി ബാധിച്ചെന്നും ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ തെക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഈ അവസ്ഥ മെച്ചപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടു. ലോകരാജ്യങ്ങൾക്ക് വേണ്ടി അനാവശ്യമായി പണം ചെലവഴിക്കുന്നത് അവസാനിപ്പിക്കുന്നത്, ആ പണം രാജ്യത്ത് തന്നെ ഉപയോഗിക്കാൻ കഴിയുന്നതിനും പണപ്പെരുപ്പം കുറക്കാനും സാധ്യമാകുമെന്നും ട്രംപ് പറഞ്ഞു.


ALSO READ: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു


അമേരിക്കയ്ക്കെതിരെ നികുതി ചുമത്തുന്നവർക്കെതിരെ തിരിച്ചും ആ രീതിയിൽ പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ഉൾപ്പടെ പേര് പരാമർശിച്ചായിരുന്നു ട്രംപിൻ്റെ ഈ ഭീഷണി. മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ അധിക നികുതി ഏർപ്പെടുത്തിയ തീരുമാനത്തെ പ്രസിഡൻ്റ് ന്യായീകരിച്ചു. ഏപ്രിൽ രണ്ട് മുതൽ അമേരിക്കയിലേക്ക് എത്തുന്ന കാർഷിക ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തും. അലുമിനിയം, കോപ്പർ, സ്റ്റീൽ തുടങ്ങിയവക്ക് 25 ശതമാനം അധിക നികുതി ചുമത്തും.


ദേശീയ, അന്താരാഷ്ട്ര സുരക്ഷ കണക്കിലെടുത്ത് ഗ്രീൻലാൻഡിനെ അമേരിക്കക്കൊപ്പം കൊണ്ടുവരുമെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കയിൽ എല്ലാവർക്കും നികുതിയിളവ് സാധ്യമാക്കും.  പണപ്പെരുപ്പം നിയന്ത്രിക്കും. രാജ്യത്തെ പണപ്പെരുപ്പത്തിന് ബൈഡൻ ഉത്തരവാദിയാണെന്നും ട്രംപ് ആരോപിച്ചു.


ആറ് ആഴ്ചക്കുള്ളിൽ താൻ നടപ്പാക്കിയ തീരുമാനങ്ങളുടെ നേട്ടങ്ങൾ ഊന്നിപ്പറയുന്നതായിരുന്നു ട്രംപിൻ്റെ മണിക്കൂറുകൾ നീണ്ടുനിന്ന അഭിസംബോധന. വനിത കായിക ഇനങ്ങളിൽ നിന്നും ട്രാൻസ്ജെൻഡറുകളെ നിരോധിച്ചതും ഇലക്ടോണിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനം അവസാനിപ്പിച്ചതും അദ്ദേഹം ഉയർത്തിക്കാട്ടി.


ALSO READ: സെര്‍ബിയന്‍ പാര്‍ലമെന്റില്‍ പുകബോംബിട്ട് പ്രതിപക്ഷം; മൂന്ന് എംപിമാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


ട്രംപുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് സെലൻസ്കിയുടെ കത്ത് കിട്ടിയെന്നും വീണ്ടും സന്ധിസംഭാഷണത്തിന് ഒരുക്കമാണെന്നും ട്രംപ് യുഎസ് കോൺഗ്രസിൽ വ്യക്തമാക്കി. സെലൻസ്കിയുടെ നീക്കത്തെ സ്വാഗതം ചെയ്ടുന്നു. റഷ്യയുമായി ചർച്ച തുടരുകയാണെന്നും യുഎസ് പ്രസിഡൻ്റ് പറഞ്ഞു. ആദ്യത്തെ അഭിസംബോധനയിൽ മസ്കിനെ പുകഴ്ത്താനും ട്രംപ് മറന്നില്ല. രാജ്യത്തിന് വേണ്ടി അശ്രാന്ത പരിശ്രമങ്ങളാണ് മസ്ക് നടത്തുന്നതെന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന. അമേരിക്കയുടെ സുവർണ കാലഘട്ടം ആരംഭിച്ചിരിക്കുന്നുവെന്ന പരാമർശത്തോടെയാണ് ഒരു മണിക്കൂറും 39 മിനിറ്റും നീണ്ടു നിന്ന അഭിസംബോധന ട്രംപ് അവസാനിപ്പിച്ചത്. ഒരു പ്രസിഡൻ്റിൻ്റെ ദൈർഘ്യമേറിയ യുഎസ് കോൺഗ്രസിലെ പ്രസംഗം കൂടിയായി ഇത്.



KERALA
പി.രാജുവിൻ്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം; കെ.ഇ. ഇസ്മയിലിനെതിരെ നടപടി എടുക്കാൻ സിപിഐ
Also Read
user
Share This

Popular

NATIONAL
KERALA
ആര്‍ട്ടിക്കിള്‍ 370 നീക്കിയത് ഒന്നാം ഘട്ടം; മോഷ്ടിച്ച ഭൂമി പാകിസ്ഥാന്‍ തിരിച്ചു നല്‍കിയാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് എസ്. ജയശങ്കര്‍