രത്തൻ ടാറ്റ ദീർഘ വീക്ഷണവും, അനുകമ്പയുമുള്ള വ്യക്തിയാണെന്നും, അദ്ദഹത്തിൻ്റെ വിയോഗത്തിൽ താൻ അതീവ ദുഃഖിതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റാ സൺസിൻ്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയെ അനുസ്‌മരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. അദ്ദേഹം കോർപറേറ്റ് രംഗത്തെ വളർച്ചയെ രാഷ്ട്ര നിർമാണവുമായി കൂട്ടിച്ചേർത്തതായും ദ്രൗപതി മുർമു എക്സ് പോസ്റ്റിൽ കുറിച്ചു. നിരവധി പേരാണ് ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് പ്രതികരിച്ചത്. രത്തൻ ടാറ്റ ദീർഘ വീക്ഷണവും, അനുകമ്പയുമുള്ള വ്യക്തിയാണെന്നും, അദ്ദഹത്തിൻ്റെ വിയോഗത്തിൽ താൻ അതീവ ദുഃഖിതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എക്സ് പോസ്റ്റ് പങ്കുവെച്ചിരുന്നു. മനുഷ്യ സ്‌നേഹത്തിലും വ്യവസായത്തിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഡൽഹി മുഖ്യമന്ത്രി അതിഷിയും രത്തൻ ടാറ്റയുടെ വിയോഗത്തിൽ അശോചനം രേഖപ്പെടുത്തി.
രാജ്യത്തിൻ്റെയും ജനങ്ങളുടെയും ക്ഷേമത്തെ എല്ലാത്തിനും ഉപരിയായി കണ്ട വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ദയയും വിനയവും എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും അതിഷി പറഞ്ഞു. ലോകവേദിയിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തിയ വ്യവസായിയാണ് രത്തൻ ടാറ്റയെന്നായിരുന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയലിൻ്റെ പ്രതികരണം.
രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 11.30 യോടെയായിരുന്നു ടാറ്റയുടെ അന്ത്യം.