പ്രദേശവാസിയായ ഏലിയാസ് ആണ് മോഹനനെ വെട്ടിയത്
തൃശൂർ വടക്കാഞ്ചേരി മധ്യവയസ്കന് വെട്ടേറ്റു. കല്ലംപാറയിലാണ് സംഭവം. അടങ്ങളം കുടിവെള്ള പദ്ധതി സെക്രട്ടറി മോഹനാണ് വെട്ടേറ്റത്. പ്രദേശവാസിയായ ഏലിയാസ് ആണ് മോഹനനെ വെട്ടിയത്. കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നാണ് ആക്രമണം.
കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം നടന്നത്. പിന്നാലെ ഏലിയാസ് ഒളിവിൽ പോയി. പരിക്കേറ്റ മോഹനനെ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.