മന്ത്രിതലത്തില്‍ പങ്കെടുക്കേണ്ട പരിപാടി അല്ല അമേരിക്കയിലെന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.
മന്ത്രി പി. രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്.
മന്ത്രിതലത്തില്‍ പങ്കെടുക്കേണ്ട പരിപാടി അല്ല അമേരിക്കയിലെന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം മറുപടി നൽകി. യാക്കോബായ സഭാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ലബനനിലുള്ള മന്ത്രി തിരിച്ച് കേരളത്തിലേക്ക് മടങ്ങും.
ALSO READ: "യോദ്ധാവു"മായി കേരള പൊലീസ്; ലക്ഷ്യം മയക്കുമരുന്ന് വിതരണവും ഉപയോഗവും വ്യാപനവും തടയൽ
അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്. ലെബനനില്‍ നിന്ന് നേരിട്ട് അമേരിക്കയിലേക്ക് പോകാനായിരുന്നു അനുമതി നേടിയത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്.