fbwpx
IPL 2025 | ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബിന് രാജകീയ തുടക്കം; ശ്രദ്ധ നേടി അരങ്ങേറ്റക്കാരൻ പ്രിയാംശ് ആര്യ
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Mar, 2025 11:41 PM

പഞ്ചാബിന്റെ ഓപ്പണറായി ഇറങ്ങിയ പ്രിയാംശ് ആര്യ മികച്ച തുടക്കമാണ് നല്‍കിയത്. അരങ്ങേറ്റക്കാരനായ പ്രിയാംശ് 23 ബോളില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 47 റണ്‍സ് നേടി.

IPL 2025


ഐപിഎല്‍ 18-ാം സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ്. ആദ്യം ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ടൈറ്റന്‍സ് പുതിയ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് നേടിയത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് പഞ്ചാബ് നേടിയത്.

ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് മികച്ച തുടക്കമായിരുന്നെങ്കിലും കളിയില്‍ അവസാനം വരെ അത് തുടരാനായില്ല.


ALSO READ: കളി മാറ്റാന്‍ പുതിയ ആശാനെത്തുന്നു; സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനാകും


പഞ്ചാബിന്റെ ഓപ്പണറായി ഇറങ്ങിയ പ്രിയാംശ് ആര്യ മികച്ച തുടക്കമാണ് നല്‍കിയത്. അരങ്ങേറ്റക്കാരനായ പ്രിയാംശ് 23 ബോളില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 47 റണ്‍സ് നേടി. പഞ്ചാബിനെ മികച്ച സ്‌കോര്‍ നേടുന്നതിലേക്ക് സഹായിച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന്റെ ഹാഫ് സെഞ്ചുറിയാണ്. 42 ബോളില്‍ ഒന്‍പത് സിക്‌സും അഞ്ച് ഫോറുമടക്കം 97 റണ്‍സ് ആണ് ശ്രേയസ് നേടിയത്. കളിയില്‍ അവസാനം ഇറങ്ങിയ ശശാങ്ക് സിംഗും മികച്ച റണ്‍സ് നേടി. 16 പന്തില്‍ 44 റണ്‍സ് ആണ് ശശാങ്ക് നേടിയത്.

അതേസമയം 41 ബോളില്‍ 74 റണ്‍സ് എടുത്ത സായ് സുദര്‍ശനാണ് ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 14 പന്തില്‍ 33 റണ്‍സാണ് നേടിയത്.

KERALA
'വയനാട് ദുരന്തബാധിതരുടെ കടാശ്വാസത്തില്‍ പ്രസ്താവന മാത്രം പോരാ'; കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തിയറിയിച്ച് ഹൈക്കോടതി
Also Read
user
Share This

Popular

KERALA
NATIONAL
ഷൈനി മരിക്കുന്നതിന്റെ തലേദിവസവും നോബി ഭീഷണിപ്പെടുത്തി; ഏറ്റുമാനൂര്‍ കേസില്‍ വാദം പൂര്‍ത്തിയായി