കുളിക്കാനിറങ്ങിയ ഇവരെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.തിരച്ചിലിനൊടുവിലാണ് ഇരുവരെയും പുഴയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലയാറ്റൂരിൽ പെരിയാർ വൈശ്യൻകുടി കടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു.നെടുവേലി വീട്ടിൽ ഗംഗ , 7 വയസ്സുള്ള മകൻ ദാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.
കുളിക്കാനിറങ്ങിയ ഇവരെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.തിരച്ചിലിനൊടുവിലാണ് ഇരുവരെയും പുഴയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read; കണ്ണൂരിൽ ബംഗാൾ സ്വദേശിയെ കുത്തിക്കൊന്നു; അതിഥി തൊഴിലാളിയായ പ്രതി പിടിയിൽ
മൃതദേഹങ്ങള്‍ മലയാറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ഈ കടവില്‍ സ്ഥിരമായി കുളിക്കാന്‍ പോകാറുള്ളതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.