മൂന്നംഗ സംഘത്തെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി
മൂവാറ്റുപുഴയിൽ തോക്കുമായി മയക്കുമരുന്ന് സംഘം പിടിയിൽ. മൂന്നംഗ സംഘത്തെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി.
ALSO READ: അപകടത്തിന് ശേഷം ഉമാ തോമസ് ആദ്യമായി പൊതുപരിപാടിയിൽ; തൃക്കാക്കര നഗരസഭയുടെ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു
കോളേജ് വിദ്യാർഥികൾക്കും സിനിമ മേഖലയിലെ ചിലരെയും ലക്ഷ്യമിട്ട് കൊണ്ടുവന്ന ലഹരിയാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
അതേസമയം, കോഴിക്കോട് കാരശേരിയിൽ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കാരശ്ശേരി വലിയ പറമ്പ് സ്വദേശി തടത്തിൽ ഹഫ്സലാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.14 ഗ്രാം എംഡിഎംഎ പിടികൂടി. തിരുവമ്പാടി പൊലീസും താമരശ്ശേരി ഡി വൈ എസ് പി യുടെ സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.