fbwpx
ഷൈൻ ടോം ചാക്കോ A.M.M.Aയ്ക്ക് പുറത്തേക്ക്? വിൻസിയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ അന്വേഷണ കമ്മീഷൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Apr, 2025 09:01 AM

സിനിമയുടെ അണിയറ പ്രവർത്തകരോടും ഇവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.

MALAYALAM MOVIE


ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഒരുങ്ങി A.M.M.A അന്വേഷണ കമ്മീഷൻ. ഷൈൻ ടോമിനെതിരായ പ്രാഥമിക റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കുമെന്നാണ് സൂചന. വിൻസിയിൽ നിന്നും വിനു മോഹൻ്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകരോടും ഇവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.


ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമാ സംഘടനകളും കടുത്ത നടപടി സ്വീകരിക്കും. ഷൈനിൻ്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി എടുക്കുക. ഫിലിം ചേംബർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, A.M.M.A എന്നീ സംഘടനകൾക്കാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയിട്ടുള്ളത്.


ALSO READ: വിൻസിയുടെ വെളിപ്പെടുത്തൽ: അന്വേഷണ കമ്മീഷനെ നിയോഗിച്ച് A.M.M.A


താരസംഘടനയായ അമ്മയിൽ നിന്ന് ഷൈൻ ടോം ചാക്കോയെ സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്നായിരുന്നു വിൻസി അലോഷ്യസിൻ്റെ പരാതി.


ALSO READ: "ലഹരിയുപയോഗിച്ച് ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറി"; പരാതി നൽകി നടി വിൻസി അലോഷ്യസ്

Also Read
user
Share This

Popular

KERALA
WORLD
ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ തീരുമാനം സർക്കാർ മരവിപ്പിച്ചു