fbwpx
പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്; പക്ഷേ അതിന് ചില സമയങ്ങളുണ്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Mar, 2025 04:15 PM

അകത്താക്കുന്ന പഴങ്ങള്‍ ശരീരം എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനാൽ ഏത് സമയത്ത് കഴിക്കുന്നു എന്നതിനും പ്രാധാന്യമുണ്ട്

LIFE

AI Generated Image


ശരീരത്തിന്റെ ആരോഗ്യത്തിന് പഴ വര്‍ഗങ്ങള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം. നമുക്കാവശ്യമായ വിറ്റാമിനുകള്‍ ഭൂരിഭാഗവും അടങ്ങിയിരിക്കുന്നത് പലയിനം പഴങ്ങളിലാണ്. പക്ഷേ, നല്ലതാണെന്നു കരുതി ഏത് സമയവും പഴങ്ങള്‍ കഴിക്കുന്നത് വിപരീത ഫലം ചെയ്യും. അമിതമായാല്‍ അമൃതും വിഷമാകും എന്ന് പറയുന്നതു പോലെ.

നേരവും കാലവും നോക്കി വേണം പഴങ്ങള്‍ കഴിക്കാന്‍ എന്ന് പറഞ്ഞാല്‍ ആശ്ചര്യപ്പെടേണ്ടതില്ല. അകത്താക്കുന്ന പഴങ്ങള്‍ ശരീരം എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനാൽ ഏത് സമയത്ത് കഴിക്കുന്നു എന്നതിനും പ്രാധാന്യമുണ്ട്. സമയം തെറ്റിയുള്ള കഴിക്കല്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.



ഒഴിവാക്കേണ്ട സമയങ്ങള്‍ ഏതൊക്കെ?



ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണെങ്കിലും, ദിവസത്തില്‍ ചില സമയങ്ങളില്‍ പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത് ആരോഗ്യവിദഗ്ധര്‍ തന്നെയാണ്. വെറും വയറ്റില്‍ പഴയങ്ങള്‍ കഴിക്കുന്നത് വിപരീത ഫലമായിരിക്കും നല്‍കുക എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. രക്തത്തില്‍ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് കൂട്ടാനും അമിതവണ്ണത്തിനും കാരണമാകും.

വയറ് നിറച്ച് ഭക്ഷണം കഴിച്ചതിനു ശേഷം അല്‍പം ഫ്രൂട്ട്‌സും കൂടി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ആ ശീലം അവസാനിപ്പിക്കുന്നതാകും നല്ലത്. എന്താണ് കാരണം എന്നാണോ? പ്രോട്ടീനുകളും കൊഴുപ്പുകളും ദഹിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പഴങ്ങള്‍ ദഹിക്കും. വയറു നിറച്ച് ഭക്ഷണം കഴിച്ചതിനു പിന്നാലെ പഴങ്ങള്‍ കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും പുളിച്ചുതികട്ടലിനും കാരണമാകും. ഇത് അസ്വസ്ഥതയ്ക്കും വയറ് വീര്‍ക്കലിനും കാരണമാകും.


രാത്രി ഏറെ വൈകി ഉറങ്ങുന്നത് ശീലമാക്കിയവരാണ് പലരും. ഈ സമയത്ത് വിശപ്പും ഒപ്പമുണ്ടാകും. അണ്‍ഹെല്‍ത്തിയായി ഉറക്കമിളച്ചിരിക്കുമ്പോള്‍ അല്‍പം ഹെല്‍ത്തിയായി ഫ്രൂട്ട്‌സ് കഴിച്ചേക്കാം എന്നാണോ കരുതുന്നത്. എന്നാല്‍, അവിടേയും നിങ്ങള്‍ക്ക് തെറ്റി. ഉറങ്ങുന്നതിന് തൊട്ടു മുമ്പ് പഴങ്ങള്‍ കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ഇത് നിങ്ങളുടെ ഉറക്കത്തേയും മെലാറ്റോണിന്‍ ഉത്പാദനത്തേയും തടസ്സപ്പെടുത്തും. ഉറക്കം വരാന്‍ സഹായിക്കുന്ന ഹോര്‍മോണാണ് മെലാറ്റോണിന്‍. ഇതിന്റെ ഫലമായി ഉറക്കച്ചടവോടെയുള്ള ഒരു പകലായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.

ഇനി രാവിലെ ഉണര്‍ന്ന് ബ്രേക്ക്ഫാസ്റ്റ് ഹെല്‍ത്തിയാക്കാമെന്ന് കരുതി പാലും പഴങ്ങളും മിക്‌സ് ചെയ്ത് ഒരു സ്മൂത്തിയാണോ കഴിക്കുന്നത്. അതും ശരിയായ രീതിയല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാലും പഴവും ഒരിമിച്ച് പോകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഴങ്ങള്‍ പാലുല്‍പ്പന്നങ്ങള്‍ക്കൊപ്പം കഴിക്കുമ്പോള്‍, അത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വയറു വീര്‍ക്കല്‍, കുടലിന്റെ സന്തുലിതാവസ്ഥ തകരാറിലാകല്‍ എന്നിവയ്ക്ക് പുറമേ, പാലുല്‍പ്പന്നങ്ങളും പഴങ്ങളും കൂടിച്ചേരുന്നത് ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

KERALA
വാക്കുതർക്കം മൂത്ത് അക്രമം; ഇടുക്കി മറയൂരിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു
Also Read
user
Share This

Popular

KERALA
KERALA
'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് കഴുത്ത് ഞെരിച്ചു: വെഞ്ഞാറമൂട് കൊലക്കേസില്‍ അഫാന്‍റെ മാതാവിന്‍റെ നിർണായക മൊഴി