ജ്യേഷ്ഠൻ അരുൺ പൊലീസ് കസ്റ്റഡിയിലാണ്.വീട്ടിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
വാക്കുതർക്കത്തെ തുടർന്നു ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ഇടുക്കി മറയൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ജ്യേഷ്ഠൻ അരുൺ സഹോദരൻ ജഗനെ വെട്ടിക്കൊലപ്പെടുത്തിയത് .
മറയൂർ ഇന്ദിര നഗർ കോളനിയിലെ ഇരുവരും താമസിക്കുന്ന മാതൃ സഹോദരി ബാലാമണിയുടെ വീട്ടിൽവെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് . തർക്കത്തെ തുടർന്ന് അരുൺ വെട്ടുകത്തികൊണ്ട് ജഗൻ്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജഗൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ജഗൻ മാതൃസഹോദരിയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ അരുൺ തടയുകയായിരുന്നു.
Also Read; കോഴിക്കോട് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി യാസിർ ഒളിവില്‍
മരിച്ച ജഗൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ തർക്കങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെറുവാടി ആദിവാസി കുടിയിൽ താമസിച്ചിരുന്ന ഇവരുടെ മാതാപിതാക്കൾ മരിച്ച ശേഷം മാതൃസഹോദരിയുടെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത് . ജഗൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. നാട്ടുകാർ സംഭവം മറയൂർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് തന്നെയാണ് അരുണിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് .