fbwpx
ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനങ്ങളിൽ അന്വേഷണം ശക്തമാക്കി ഇഡി; ഫിജികാർട്ട് വഴി വിദേശത്തേക്ക് പണം കടത്തിയെന്ന് വിലയിരുത്തൽ
logo

ന്യൂസ് ഡെസ്ക്

Posted : 15 Jan, 2025 08:27 AM

ഫിജികാർട്ട് എന്ന സ്ഥാപനത്തിൻ്റെ മറവിൽ വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കടത്തിയതായി ഇഡിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു

KERALA


നടി ഹണി റോസിൻ്റെ പരാതിയിൽ അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനങ്ങളിൽ അന്വേഷണം ശക്തമാക്കി ഇഡി. ഫിജികാർട്ടിൻ്റെ തൃശൂർ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഇഡി നിരവധി രേഖകൾ പിടിച്ചെടുത്തു. ഫിജികാർട്ട് വഴി വിദേശത്തേക്ക് പണം കടത്തിയതായാണ് ഇഡിയുടെ വിലയിരുത്തൽ. കൂടുതൽ ടീം ലീഡർമാരേയും ചോദ്യം ചെയ്യുമെന്ന് ഇഡി വ്യക്തമാക്കി.

ഫിജികാർട്ട് എന്ന സ്ഥാപനത്തിൻ്റെ മറവിൽ വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കടത്തിയതായി ഇഡിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങളായ ഫിജികാർട്ട്, ക്രെഡിറ്റ് സൊസൈറ്റി എന്നിവയ്ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.


ALSO READ: ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും; ഇല്ലെങ്കില്‍ DGP ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജയിൽ അധികൃതർ


ഫിജികാർട്ടുമായി ബന്ധപ്പെട്ട് മുൻപ് രണ്ട് തവണ ഇഡി ബോബി ചെമ്മണ്ണൂരിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശേഷം ക്രെഡിറ്റ് സൊസൈറ്റിക്കെതിരെയും പരാതി ലഭിച്ചു. ഈ പരാതി ശക്തമായി അന്വേഷിക്കാൻ തന്നെയാണ് ഇഡിയുടെ നീക്കം.

അതേസമയം ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനാകും. പുറത്തിറങ്ങാതെ ജയില്‍ നാടകം കളിച്ചത് മാധ്യമ ശ്രദ്ധയ്ക്കു വേണ്ടിയാണെന്നാണ് ജയിൽ അധികൃതരുടെ പക്ഷം. ഇന്നും നാടകം തുടര്‍ന്നാല്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കാക്കനാട് ജയില്‍ അധികൃതര്‍ അറിയിച്ചു.

ഇന്നലെയാണ് നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത്. എന്നാൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ഇയാൾ ജയിലില്‍ നാടകം തുടരുകയായിരുന്നു. ജാമ്യ ബോണ്ട് ഒപ്പിടാനും ബോബി വിസമ്മതിച്ചു. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷം മാത്രമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്.


ALSO READ: ബോബി ചെമ്മണ്ണൂരിനെതിരായ നിയമനടപടിയിൽ സന്തോഷം, കോടതി നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശം: പി. സതീദേവി


ഉപാധികളോടെയായിരുന്നു ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുന്നതിന് മുൻപായി ഭാവിയില്‍ മോശം പ്രയോഗങ്ങള്‍ ഉണ്ടാവില്ലെന്ന പ്രതിഭാഗത്തിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം നല്‍കിയത്.


Also Read
user
Share This

Popular

KERALA
KERALA
പത്തനംതിട്ട പീഡനക്കേസിൽ ഇനി പിടിയിലാകേണ്ടത് 14 പ്രതികൾ; 31 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു