fbwpx
പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പേ വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Mar, 2025 07:16 PM

പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് നീങ്ങുന്നുവെന്നും മന്ത്രി അറിയിച്ചു

KERALA


സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം മെയ് മാസത്തിൽ പൂർത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത്‌ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാർച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രിൽ രണ്ടാംവാരം നടക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് നീങ്ങുന്നുവെന്നും മന്ത്രി അറിയിച്ചു.


ALSO READ
തൊടുപുഴയിലെ ബിജുവിന്റെ കൊലപാതകം; സുഹൃത്ത് ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി


കഴിഞ്ഞവർഷം പരിഷ്കരിച്ച 1,3,5,7,9 ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിച്ച് ഇതിനകം തന്നെ വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു. ഈ വർഷം പരിഷ്കരിച്ച 2, 4, 6,8 ക്ലാസുകളിലെ 238 ടൈറ്റിലുകളിലായി രണ്ടുകോടി പാഠപുസ്തകങ്ങളുടെ അച്ചടിയും പുരോഗമിക്കുകയാണ്. മധ്യവേനൽ അവധിക്ക് വിദ്യാലയങ്ങളിൽ അടക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങൾ എത്തിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതു ചരിത്രം സൃഷ്ടിക്കുകയാണ്.

MALAYALAM MOVIE
'കഥ പറഞ്ഞപ്പോള്‍ അമേസിങ് ആയിരുന്നു, പിന്നീട് അത് കൈവിട്ടുപോയി'; മലൈക്കോട്ടൈ വാലിബന്റെ പരാജയത്തില്‍ മോഹന്‍ലാല്‍
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
10 ലക്ഷം രൂപ വായ്പയെടുത്ത് കബളിപ്പിച്ചു; കോഴിക്കോട് ഭിന്നശേഷിക്കാരനായ മകനെയും അമ്മയെയും സാമ്പത്തിക തട്ടിപ്പിനിരയാക്കിയതായി പരാതി