കോയിപ്പുറത്ത് പുത്തൻ വീട്ടിൽ സന്തോഷ് കുമാറും കുടുംബവുമാണ് പെരുവഴിയിലായത്
കൊല്ലം ശൂരനാട് വീട് ജപ്തി ചെയ്തതിനെ തുടർന്ന് മൂന്നംഗ കുടുംബം പെരുവഴിയിൽ. കോയിപ്പുറത്ത് പുത്തൻ വീട്ടിൽ സന്തോഷ് കുമാറും കുടുംബവുമാണ് പെരുവഴിയിലായത്. പൊതുമേഖലാ ബാങ്കായ എസ്ബിഐ ചക്കുവള്ളി ശാഖയാണ് നടപടി സ്വീകരിച്ചത്.
2016ൽ പുത്തൻ വീട്ടിൽ സന്തോഷ് കുമാർ വീട് വയ്ക്കാനായി ബാങ്കിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപ ലോണെടുത്തിരുന്നു. 11 ലക്ഷം തിരിച്ചടച്ചെങ്കിലും കോവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങി. എന്നാൽ തിരിച്ചടവ് കാലാവധി 15 വർഷം നിലനിൽക്കെയാണ് കുടുംബത്തോടുള്ള ബാങ്കിൻ്റെ ക്രൂരത.