fbwpx
'മൂന്നാം നാള്‍ അവന്‍ വരും'; എമ്പുരാന്‍ തീയേറ്ററിലേക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 24 Mar, 2025 08:48 AM

24 മണിക്കൂറില്‍ ആറര ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇതോടെ മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ക്കാന്‍ എമ്പുരാന് സാധിച്ചു

MALAYALAM MOVIE


രാജ്യമൊട്ടാകെ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്‍ തീയേറ്ററിലെത്താന്‍ ഇനി മൂന്ന് ദിവസം കൂടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മാര്‍ച്ച് 27നാണ് ചിത്രം ലോകവ്യാപകമായി പ്രേക്ഷകരിലേക്ക് എത്തുക. മാര്‍ച്ച് 21 രാവിലെ 9 മണി മുതല്‍ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോ ആപ്പില്‍ മാത്രം ഒരു ലക്ഷത്തിന് അടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയത്. 24 മണിക്കൂറില്‍ ആറര ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇതോടെ മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ക്കാന്‍ എമ്പുരാന് സാധിച്ചു.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.


ALSO READ: 'കഥ പറഞ്ഞപ്പോള്‍ അമേസിങ് ആയിരുന്നു, പിന്നീട് അത് കൈവിട്ടുപോയി'; മലൈക്കോട്ടൈ വാലിബന്റെ പരാജയത്തില്‍ മോഹന്‍ലാല്‍


ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

KERALA
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 'യോദ്ധാവി'ല്‍ അറിയിക്കൂ; വിവരങ്ങള്‍ പങ്കുവെച്ച് കേരള പൊലീസ്
Also Read
user
Share This

Popular

KERALA
KERALA
യാക്കോബായ സഭയ്ക്ക് പുതിയ ഇടയന്‍; ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ കാതോലിക്കയായി സ്ഥാനമേറ്റു