1998ലെ കേസിലെ പ്രതിയെ ആണ് പിടികൂടിയത്
ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ. കോട്ടയം ഇളങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻ നായർ ആണ് പിടിയിൽ ആയത്. 1998ലെ കേസിലെ പ്രതിയെ ആണ് പിടികൂടിയത്. അന്ന് 12 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രതി വിദേശത്ത് ഒളിവിൽ ആയിരുന്നു.
ALSO READ: പോക്സോ കേസ് പ്രതിയെ വിദേശത്ത് നിന്നും പിടികൂടി പൊലീസ്; പിടിയിലായത് ഇന്റർപോളിൻ്റെ സഹായത്തോടെ
നാട്ടിലെത്തി തിരികെ മടങ്ങാൻ ശ്രമിക്കുമ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ 2018ലും 2020ലും കേസുകൾ നിലവിലുണ്ട്.