പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കുന്നതിനിടെ തെന്നി നാവിനടിയിൽ മുറിവേൽക്കുകയായിരുന്നു
പാലക്കാട് ആലത്തൂരിൽ ഡെന്റൽ ക്ലിനിക്കിലെ ചികിത്സാ പിഴവ് മൂലം യുവതിയുടെ നാവിന് ഗുരുതര മുറിവേറ്റു. ആലത്തൂർ കാവശ്ശേരി സ്വദേശി ഗായത്രിക്കാണ് പരിക്കേറ്റത്. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് യുവതിക്ക് നാവിനടിയിൽ പരിക്കേറ്റത്.
ALSO READ: വധശിക്ഷ നടപ്പാക്കും? ഉത്തരവ് ജയിലിലെത്തിയെന്ന് നിമിഷപ്രിയയുടെ ശബ്ദസന്ദേശം; ദുരൂഹമെന്ന് അഭിഭാഷകന്‍
മാർച്ച് 22നായിരുന്നു സംഭവം. പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കുന്നതിനിടെ തെന്നി നാവിനടിയിൽ മുറിവേൽക്കുകയായിരുന്നു. യുവതിയുടെ നാക്കിൽ ഡ്രില്ലർ തട്ടിയാണ് ഗുരുതരമായി പരിക്കേറ്റത്.
യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഡെന്റൽ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.