fbwpx
30 ദിവസം കൊണ്ട് 325 കോടി; മലയാള സിനിമയില്‍ ചരിത്രം തീര്‍ത്ത് എമ്പുരാന്‍
logo

ന്യൂസ് ഡെസ്ക്

Posted : 19 Apr, 2025 01:10 PM

എമ്പുരാന്‍ ഏപ്രില്‍ 24 മുതല്‍ ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും

MALAYALAM MOVIE



മലയാള സിനിമാ മേഖലയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. 30 ദിവസം കൊണ്ട് ചിത്രം ആഗോള തലത്തില്‍ 325 കോടി നേടിയിരിക്കുകയാണ്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

"ചരിത്രത്തില്‍ പതിഞ്ഞ സിനിമാ മുഹൂര്‍ത്തം. നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഈ സ്വപ്‌നം കണ്ടു. നിങ്ങള്‍ക്കൊപ്പം ഇത് നിര്‍മിച്ചു. മലയാള സിനിമയിന്ന് കൂടുതല്‍ തിളങ്ങുകയാണ്", എന്ന ക്യാപ്ക്ഷനോടെയാണ് 325 കോടി കളക്ട് ചെയ്ത വിവരം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം എമ്പുരാന്‍ ഏപ്രില്‍ 24 മുതല്‍ ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. വിവാദങ്ങള്‍ പിന്നാലെ റിലീസ് ചെയ്ത റീ എഡിറ്റഡ് വേര്‍ഷന്‍ തന്നെയായിരിക്കും ഒടിടിയിലും എത്തുക. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു.



ALSO READ: നടിമാർ ദുരനുഭവങ്ങൾ തുറന്ന് പറയുന്നത് നല്ല കാര്യം; സിനിമ സമൂഹത്തിൽ നടക്കുന്നത് ചൂണ്ടിക്കാട്ടുകയാണ്: ഉണ്ണി മുകുന്ദൻ





വിവാദത്തിന് പിന്നാലെ 24 കട്ടുകളാണ് പ്രധാനമായും സിനിമയില്‍ നടത്തിയത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും രംഗത്തെത്തിയതോടെയാണ് റീ സെന്‍സറിംഗ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായത്. ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവും വന്നിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തയിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും പങ്കുവെച്ചിരുന്നു.


ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

CRICKET
വീണ്ടും ഒരു ഇന്ത്യാ-പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നു; മത്സരങ്ങൾ 'നിഷ്പക്ഷ' വേദിയിലോ?
Also Read
user
Share This

Popular

KERALA
IPL 2025
നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന ഓർമപ്പെടുത്തൽ; ഈസ്റ്റർ ആശംസയുമായി മുഖ്യമന്ത്രി