fbwpx
'ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല'; സിനിമയെ സിനിമയായി കാണണമെന്ന് അഭിമന്യൂ സിംഗ്
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Apr, 2025 12:03 PM

സിനിമയുടെ ക്ലൈമാക്‌സില്‍ അഭിമന്യുവിന്റെ കഥാപാത്രം പറഞ്ഞ മോശം വാക്കുകളെ കുറിച്ചും ചോദ്യം ഉണ്ടായി

MALAYALAM MOVIE


പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാനില്‍ ഗുജറാത്ത് കലാപത്തെ കാണിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി 24 കട്ടുകളാണ് നടത്തിയത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും രംഗത്തെത്തിയതോടെയാണ് റീ സെന്‍സറിംഗ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായത്. ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവും വന്നിരുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബല്‍രാജ് ബജ്രംഗിയുടെ പേര് ബല്‍ദേവ് എന്ന് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഗുജറാത്ത് വംശഹത്യയിലെ പ്രധാന പ്രതിയായ ബാബു ബജ്രംഗിയുമായി ഈ കഥാപാത്രത്തിന് സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ മാറ്റം. ഇപ്പോഴിതാ ചിത്രത്തില്‍ ബല്‍രാജ് ബജ്രംഗിയായി അഭിനയിച്ച അഭിമന്യു സിംഗ് ചിത്രത്തില്‍ നടത്തിയ മാറ്റങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.



'എന്നെ സംബന്ധിച്ച് സിനിമയെ സിനിമയായി തന്നെ കാണണം. ഞാന്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സീന്‍ എന്ത് ആവശ്യപ്പെടുന്നുവോ അത് ചെയ്യുക എന്നതാണ് ഒരു അഭിനേതാവിന്റെ ധര്‍മം. വിവാദങ്ങളെ സംബന്ധിച്ച് അവ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാവരും അത് തിരിച്ചറിഞ്ഞോളണമെന്നില്ല. വരും വരായികളെ കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല കാരണം നമ്മള്‍ ജോലിയാണ് ചെയ്യുന്നത്. സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്തുവെന്ന് ഞാന്‍ അറിയാനിടയായി. പക്ഷെ ഞങ്ങള്‍ ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല', എന്നാണ് അഭിമന്യു പറഞ്ഞത്.


ALSO READ: 'ബ്ലോക്ക്ബസ്റ്റര്‍ക്കും മേലേ'; ഗുഡ് ബാഡ് അഗ്ലി പ്രേക്ഷക പ്രതികരണം




'എനിക്ക് ചെയ്യാനുള്ള സീനും വരികളും സംവിധായകന്‍ നല്‍കുകയായിരുന്നു. എന്റെ ശ്രദ്ധ മുഴുവന്‍ ആ എനിക്ക് ചെയ്യേണ്ട സീനിലായിരുന്നു', എന്നും താരം ഫിലിംഗ്യാനിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ക്ലൈമാക്‌സില്‍ അഭിമന്യുവിന്റെ കഥാപാത്രം പറഞ്ഞ മോശം വാക്കുകളെ കുറിച്ചും ചോദ്യം ഉണ്ടായി. 'അത് സംവിധായകന്റെ തീരുമാനമാണ്. എത്ര വൈലന്‍സ് കാണിക്കണമെന്നതും കഥ അത് എത്രത്തോളം ആവശ്യപ്പെടുന്നുണ്ടെന്നതും. അത് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മാത്രം കാഴ്ച്ചപ്പാടാണ്. അവരാണ് സീന്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. നടന്‍ അത് അവര്‍ക്ക് അനുസരിച്ച് ചെയ്യുക എന്ന് മാത്രമാണ് ചെയ്യേണ്ടത്', എന്നും അഭിമന്യു പറഞ്ഞു.

ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ചെയ്തത് പ്രധാനമായും 24 ഭാഗങ്ങളാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി. ചിത്രത്തിലെ വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബല്‍ദേവ് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന സീനും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണവും സിനിമയില്‍ നിന്ന് ഒഴിവാക്കി. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യുകയും, നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് മാറ്റുകയും ചെയ്തിട്ടുണ്ട്.

KERALA
BJPയും ആർഎസ്എസും മുനമ്പത്ത് വർഗീയ ചേരിതിരിവ് നടത്തി; വിലപ്പോയില്ലെന്നതിന് തെളിവാണ് വർഗീസ് ചക്കാലക്കലിൻ്റെ പ്രസ്താവന: എം. വി. ഗോവിന്ദൻ
Also Read
user
Share This

Popular

KERALA
KERALA
BJPയും ആർഎസ്എസും മുനമ്പത്ത് വർഗീയ ചേരിതിരിവ് നടത്തി; വിലപ്പോയില്ലെന്നതിന് തെളിവാണ് വർഗീസ് ചക്കാലക്കലിൻ്റെ പ്രസ്താവന: എം. വി. ഗോവിന്ദൻ