fbwpx
ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ഓടിയത് എന്തിന്? ചോദ്യം ചെയ്യാൻ ഉടൻ നോട്ടീസ് നൽകുമെന്ന് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Posted : 18 Apr, 2025 07:54 AM

വിൻസി അലോഷ്യസ് എറണാകുളത്ത് എത്തിയ ശേഷം വിവരങ്ങൾ തേടുമെന്നും എക്സൈസ് അറിയിച്ചു.

KERALA


നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഉടൻ നോട്ടീസ് നൽകുമെന്ന് പൊലീസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞത് എന്തിനെന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ഷൈനിൻ്റെ ലഹരി ഉപയോഗത്തെക്കുറിച്ച് നടി വിൻസി അലോഷ്യസ് നടത്തിയ വെള്ളിപ്പെടുത്തലിൽ പൊലീസും വിവരങ്ങൾ ശേഖരിക്കും.

അതേസമയം, സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ പിടിച്ചുകെട്ടാൻ എക്സൈസും നടപടി ആരംഭിച്ചു. വിവരങ്ങൾ നൽകാൻ താൽപ്പര്യമുള്ളവരെ കണ്ടെത്താൻ എക്സൈസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. വിൻസി അലോഷ്യസ് എറണാകുളത്ത് എത്തിയ ശേഷം വിവരങ്ങൾ തേടുമെന്നും എക്സൈസ് അറിയിച്ചു.


ALSO READ: ഷൈൻ ടോം ചാക്കോ A.M.M.Aയ്ക്ക് പുറത്തേക്ക്? വിൻസിയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ അന്വേഷണ കമ്മീഷൻ


വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ എക്‌സൈസ് സംഘം അനുമതി തേടിയെങ്കിലും സഹകരിക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. വിൻസിയുടെ അച്ഛനാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. മറ്റു നിയമനടപടികളിലേക്ക് കടക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം അറിയിച്ചത്.



Also Read
user
Share This

Popular

KERALA
NATIONAL
ഇനി ഓടാനാകില്ല; ഷൈൻ ടോം ചാക്കോ അറസ്റ്റിൽ